HOME
DETAILS
MAL
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗ്രേഡിങ്: മൂന്നു മാസം കൂടി നല്‍കും
backup
August 25 2020 | 02:08 AM
തേഞ്ഞിപ്പലം: കോവിഡ് കാരണം ഗ്രേഡിങ് മുടങ്ങിയ രാജ്യത്തെ സര്‍വകലാശാലകള്‍ക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മൂന്നു മാസത്തെ സമയം കൂടി നല്‍കുമെന്ന് ഡല്‍ഹിയിലെ നാഷനല്‍ അസസെ്മന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍ മുഖ്യ ഉപദേഷ്ടാവ് ഡോ.ശ്യാം സുന്ദര്‍.
കാലിക്കറ്റ് സര്‍വകലാശാല ഐ ക്വുഎസിയും നാക് ബാംഗളൂര്‍ സെല്ലും സംഘടിപ്പിച്ച വെബിനാറില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളം രാജ്യത്തിനു മാതൃകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ കേരളത്തിന്റെ മാതൃക അംഗീകരിക്കേണ്ടതാണെന്നും ശ്യാം സുന്ദര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."