HOME
DETAILS

വോട്ടെടുപ്പിന് ശേഷവും കൊല്ലത്തെ പോരിന് ശമനമില്ല

  
backup
April 24, 2019 | 6:22 PM

%e0%b4%b5%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b6%e0%b5%87%e0%b4%b7%e0%b4%b5%e0%b5%81%e0%b4%82-%e0%b4%95

 


കൊല്ലം: എല്‍.ഡി.എഫും യു.ഡി.എഫും പതിനെട്ടടവും പയറ്റിയ കൊല്ലത്ത് വോട്ടെടുപ്പിന് ശേഷവും നേതാക്കളുടെ വാക്‌പോരിന് ശമനമില്ല. കൊല്ലത്ത് ബി.ജെ.പിയുടെ വോട്ട് വര്‍ധിപ്പിക്കാന്‍ സി.പി.എം ശ്രമം നടത്തിയെന്ന ആരോപണവുമായി മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി എന്‍.കെ പ്രേമചന്ദ്രന്‍ രംഗത്തെത്തിയപ്പോള്‍ പ്രേമചന്ദ്രന് പരാജയഭീതിയെന്ന് സി.പി.എം തിരിച്ചടിച്ചു.
മണ്ഡലത്തിലെ ന്യൂനപക്ഷ മേഖലകളില്‍ മന്ത്രി തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ ഇതിനായി വ്യാജപ്രചാരണം നടത്തിയെന്നും പ്രേമചന്ദ്രന്‍ ആരോപിച്ചു.


എന്നാല്‍, പരാജയഭീതി കൊണ്ടാണ് പ്രേമചന്ദ്രന്‍ വിലകുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നായിരുന്നു സി.പി.എമ്മിന്റെ പ്രതികരണം. കൊല്ലത്തെ ഉയര്‍ന്ന പോളിങ് പ്രേമചന്ദ്രനെ ഭയപ്പെടുത്തുന്നുവെന്നായിരുന്നു എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.എന്‍ ബാലഗോപാലിന്റെ പ്രതികരണം. കൊല്ലം മണ്ഡലത്തില്‍ ഇത്തവണ 74.36 ശതമാനമായിരുന്നു പോളിങ്. കഴിഞ്ഞ തവണ 72.12 ശതമാനമായിരുന്ന പോളിങ്. കഴിഞ്ഞ തവണത്തേതില്‍ നിന്ന് 2.27 ശതമാനത്തിന്റെ വര്‍ധനവാണ് ഇത്തവണ ഉണ്ടായത്.


പോളിങ് കൂടിയത് തങ്ങളുടെ വിജയമായി ഇരുപക്ഷവും അവകാശപ്പെടുന്നുണ്ടെങ്കിലും കണക്കുകൂട്ടലും കിഴിക്കലും അണിയറയില്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലത്തെ ന്യൂനപക്ഷ വോട്ടുകള്‍ ഗണ്യമായി പ്രേമചന്ദ്രന് ലഭിച്ചിരുന്നു.
ഇത്തവണ അത് ഭിന്നിപ്പിക്കാനുള്ള ശ്രമം സി.പി.എം നടത്തിയിരുന്നു. കൊല്ലം ബൈപാസ് ഉദ്ഘാടന വിവാദവും പ്രേമചന്ദ്രനെതിരേയുള്ള സംഘി ആരോപണവുമൊക്കെ കരുതിക്കൂട്ടിയുള്ള നീക്കങ്ങളായിരുന്നു. ന്യൂനപക്ഷ മേഖലകളായ ഇരവിപുരം, ചടയമംഗലം, കൊല്ലത്തിന്റെ തീരദേശമേഖല എന്നിവിടങ്ങളിലൊക്കെ യു.ഡി.എഫിന് പരമ്പരാഗതമായ ലഭിച്ചുകൊണ്ടിരുന്ന വോട്ടുകള്‍ ഭിന്നിപ്പിക്കാനായെന്നാണ് തെരഞ്ഞെടുപ്പിന് ശേഷമുള്ള എല്‍.ഡി.എഫ് വിലയിരുത്തല്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രം കുറിക്കാൻ മലയാളി പയ്യൻ; അയർലാൻഡിനെതിരെ ലക്ഷ്യം ഒരു ഇന്ത്യക്കാരനുമില്ലാത്ത മഹാറെക്കോർഡ്!

Football
  •  a month ago
No Image

പിഎം ശ്രീ: കേന്ദ്രത്തിന് അനുകൂലമായ കരാറില്‍ ഒപ്പിട്ടത് മുന്‍ സര്‍ക്കാര്‍; പ്രതിഷേധം ജാള്യത മറയ്ക്കാന്‍- മന്ത്രി എന്‍. ഷംസുദ്ദീന്‍

Kerala
  •  a month ago
No Image

കോർപ്പറേഷൻ ഭരണം തുലാസിൽ? ബിജെപിക്കെതിരെ അവിശ്വാസ പ്രമേയത്തിന് യുഡിഎഫ്; എൽഡിഎഫ് നിലപാട് നിർണായകം

Kerala
  •  a month ago
No Image

സ്‌കൂളുകളിലെ തെരുവുനായ ശല്യം തടയാന്‍ അധ്യാപകര്‍ക്ക് നോഡല്‍ ഓഫീസര്‍ ചുമതല; പ്രതിഷേധവുമായി കെ.എസ്.ടി.എ

Kerala
  •  a month ago
No Image

മൈതാനത്ത് ചരിത്ര അട്ടിമറി, ഗാലറിയിൽ 'സ്പൈഡർമാൻ' മാജിക്; ഇക്വഡോർ കോച്ചിന്റെ ഈ ആഘോഷം ലോകകപ്പ് ചരിത്രത്തിൽ ആദ്യം!

Football
  •  a month ago
No Image

ലഹരിമരുന്ന് സംഘത്തെ ചോദ്യംചെയ്ത മദ്‌റസാ അധ്യാപകന് ക്രൂര മര്‍ദനം

crime
  •  a month ago
No Image

ഫുട്‌ബോള്‍ കളിക്കിടെയുണ്ടായ തര്‍ക്കം; പതിനൊന്നുകാരന്‍ മരിച്ച നിലയില്‍, അന്വേഷണം ആരംഭിച്ച് പൊലിസ്

Kerala
  •  a month ago
No Image

യുഎസ്എയുടെ അപരാജിത കുതിപ്പിന് പൂട്ടിട്ട് തുർക്കി; ഇൻജുറി ടൈമിൽ ആവേശം വിതറി 3-2 വിജയം!

Football
  •  a month ago
No Image

ആഫ്രിക്കൻ ഫുട്ബോൾ 'വന്യവും തന്ത്രങ്ങളില്ലാത്തതും'; ജർമ്മൻ ഇതിഹാസം ഷ്വെയ്ൻസ്റ്റീഗറിന്റെ പരാമർശം വംശീയത നിറഞ്ഞതെന്ന് ഐവറി കോസ്റ്റ് കോച്ച്

Football
  •  a month ago
No Image

'അവളെയും ആ കോട്ടയിൽ നിന്ന് താഴേക്ക് തള്ളിയിടണം, അവൾ ഇനി എന്റെ മകളല്ല'; കേതൻ കൊലപാതകക്കേസിൽ പ്രതിയായ സിയക്കെതിരെ പിതാവ്

crime
  •  a month ago