HOME
DETAILS
MAL
ഉത്തര്‍പ്രദേശില്‍ 17കാരിയെ ബലാത്സംഗം ചെയ്തു കൊന്നു; പത്തു ദിവസത്തിനിടെ രണ്ടാമത്തെ സംഭവം
backup
August 26 2020 | 03:08 AM
ലഖ്‌നൗ: ഉത്തര്‍പ്രദ്ശില്‍ 17കാരിയെ ബലാത്സംഗം ചെയ്തു കൊന്ന നിലയില്‍. ലാഖിപൂര്‍ ഖേരി ജില്ലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ചണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പൊലിസ പറയുന്നത്. കഴുത്തില്‍ കണ്ട മുറിവിന്റെ അടിസ്ഥാനത്തിലാണ് പൊലിസ് ഈ നിഗമനത്തിലെത്തിയത്. കുട്ടിയുടെ ഗ്രാമത്തില്‍ നിന്ന് 200 മീറ്റര്‍ അകലെയായി ഒരു വറ്റിയ കുളത്തിനരികിലായാണ് കുട്ടിയുടെ ശരീരം കണ്ടെത്തിയത്.
ഒരു സ്‌കോളര്‍ഷിപ്പ് ഫോം പൂരിപ്പിക്കുന്നതിനായി സമീപത്തെ ടൗണിലേക്ക് പോയതായിരുന്നു കുട്ടിയെന്നാണ് ബന്ധു പറയുന്നത്. തിരിച്ചെത്താതിനെ തുടര്‍ന്ന് പൊലിസില്‍ അറിയിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."