HOME
DETAILS

പൂക്കോട്ടൂര്‍ യുദ്ധത്തിന്റെ ധീരമായ ഓര്‍മകള്‍ക്ക് നൂറ്റാണ്ട് തികയുന്നു

  
backup
August 26, 2020 | 5:35 AM

the-pookottur-war-marks-the-centenary111


പൂക്കോട്ടൂര്‍: ബ്രിട്ടീഷുകാര്‍ക്കെതിരെ ഇന്ത്യയില്‍ നടന്ന ഏകയുദ്ധമായി വിലയിരുത്തപ്പെടുന്ന പൂക്കോട്ടൂര്‍ യുദ്ധത്തിന്റെ ധീരമായ ഓര്‍മകള്‍ക്ക് നൂറ്റാണ്ട് തികയുന്നു. 1921 ഓഗസ്റ്റ് 26നാണ് മലപ്പുറത്തു നിന്ന് എട്ടുകിലോമീറ്റര്‍ മാത്രമുള്ള പൂക്കോട്ടൂരിലെ വയലില്‍ ബ്രിട്ടീഷുകാരോട് മലബാറിലെ മാപ്പിള യോദ്ധാക്കള്‍ നേരിട്ടേറ്റുമുട്ടിയത്. ബ്രിട്ടീഷ് യുദ്ധ രേഖകളില്‍ 'ബാറ്റില്‍ ഓഫ് പൂക്കോട്ടൂര്‍' എന്നറിയപ്പെടുന്ന പോരാട്ടത്തില്‍ അധിനിവേശ ശക്തികള്‍ക്ക് അവരുടെ കമാന്‍ഡര്‍ മേജര്‍ ലങ്കാസ്റ്ററെയടക്കം നഷ്ടപ്പെട്ടു.


ഉത്തരേന്ത്യയുടെ മണ്ണില്‍ അലി സഹോദരന്മാര്‍ ഉയര്‍ത്തിപ്പിടിച്ച ഖിലാഫത്ത് പ്രസ്ഥാനം മലബാറിന്റെ മണ്ണില്‍ ആലി മുസ്‌ലിയാരും മലപ്പുറം കുഞ്ഞിതങ്ങളും വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ഏറ്റുപിടിക്കുകയും പൂക്കോട്ടൂര്‍കാര്‍ അതിനെ നെഞ്ചിലേറ്റുകയും ചെയ്തതോടെ അത് ബ്രിട്ടീഷുകാര്‍ക്കെതിരായ നേരിട്ടുള്ള യുദ്ധത്തില്‍ കലാശിക്കുകയായിരുന്നു. ഖിലാഫത്ത് പ്രസ്ഥാനം സജീവമായ 1921ല്‍ ക്യപ്റ്റന്‍ മെക്കന്റോയുടെ നേത്യത്വത്തില്‍ 22 ലോറികളിലും 25 സൈക്കിളിലുമായെത്തിയ പട്ടാളക്കാരും സ്‌പെഷ്യല്‍ പൊലിസും അടങ്ങുന്ന സായുധസംഘത്തെയാണ് ഏറെക്കുറേ നിരായുധരായ മാപ്പിള പോരാളികള്‍ നേരിട്ടത്.


ബ്രിട്ടീഷ് സംഘം കണ്ണൂരില്‍ നിന്ന് പുറപ്പെട്ട വിവരം ഖിലാഫത്ത് കമ്മിറ്റിക്ക് ലഭിച്ചതോടെ യുദ്ധ കാഹളം മുഴങ്ങുകയായിരുന്നു. പൊടിയാട്, മേല്‍മുറി, വള്ളുവമ്പ്രം, വീമ്പൂര്‍, പാപ്പിനിപ്പാറ, മലപ്പുറം, ഇരുമ്പുഴി, ആനക്കയം, പന്തല്ലൂര്‍ പ്രദേശങ്ങളില്‍ നിന്ന് പോരാളികള്‍ ചെറുസംഘങ്ങളായി പൂക്കോട്ടൂരിലെത്തി.


ആഗസ്റ്റ് 26ന് വെള്ളിയാഴ്ച രാവിലെ തന്നെ 1,500 ഓളം വരുന്ന പട്ടാളം പൂക്കോട്ടൂരിലെത്തി. രണ്ടായിരത്തില്‍പരം മാപ്പിള പോരാളികളും പൂക്കോട്ടൂരില്‍ തമ്പടിച്ചിരുന്നു. വിശ്വാസത്തിന്റെ കരുത്തും ആര്‍ജവവും കൈമുതലാക്കി പട്ടാളം വരുന്നതും കാത്ത് പൂക്കോട്ടൂര്‍ അങ്ങാടിക്കടുത്തുള്ള വയലിന്റെ കരയിലും തോട്ടിലും മണല്‍കൂനക്ക് പിന്നിലുമായി ഇവര്‍ മറഞ്ഞിരുന്നു. പട്ടാളത്തിന്റെ പിന്‍നിര പിലാക്കലെത്തുമ്പോള്‍ മുന്നിലേയും പിന്നിലേയും ലോറിയുടെ ടയറിന് വെടിവയ്ക്കാനും നാല് ഭാഗത്ത് നിന്നും വളയാനുമായിരുന്നു പദ്ധതി. എന്നാല്‍, പദ്ധതി ആസൂത്രണ സമയത്ത് സ്ഥലത്തില്ലായിരുന്ന രണ്ടു പേര്‍ ആദ്യവാഹനം കണ്ടയുടനെ വെടിവച്ചു. ഇതോടെ പട്ടാളം പുക ബോംബെറിഞ്ഞ് വെടിവയ്ക്കാന്‍ തുടങ്ങി. ഉള്ള ആയുധങ്ങളുമായി മാപ്പിള പോരാളികളും തിരിച്ചടിച്ചു. നാല് മണിക്കൂര്‍ നീണ്ട യുദ്ധത്തിനൊടുവില്‍ 420 ഓളം പോരാളികള്‍ രക്തസാക്ഷികളായി. 20 ഓളം സൈനികരും കൊല്ലപ്പെട്ടു.


1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിനു ശേഷം ബ്രിട്ടീഷ് സാമ്രാജ്യം നേരിടേണ്ടി വന്ന ഏറ്റവും വലിയ സായുധ പ്രതിരോധംകൂടിയായിരുന്നു പൂക്കോട്ടൂരിലേത്. നൂറ്റാണ്ട് പിന്നിടുന്ന പോരാട്ടസ്മരണകള്‍ വിവിധ പരിപാടികളോടെ അയവിറക്കാനുള്ള ഒരുക്കത്തിലാണ് രക്തസാക്ഷികളുടെ പിന്‍മുറക്കാര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കളത്തിലിറങ്ങിയാൽ റെക്കോഡ് പുസ്തകം തിരുത്തിക്കുറിക്കും; ഫൈനൽ അങ്കത്തിൽ മെസ്സിയെ കാത്തിരിക്കുന്ന അപൂർവ്വ നേട്ടം!

Football
  •  9 days ago
No Image

ബ്രസീലിനെ വീഴ്ത്തി ഇന്ത്യൻ കൗമാരം! സ്വീഡനിൽ വേൾഡ് യൂത്ത് കിരീടം ചൂടി മിനർവ അക്കാദമി എഫ്സി

Football
  •  9 days ago
No Image

മെസിയും,എംബാപ്പെയും ഒപ്പത്തിനൊപ്പം; ഗോളും അസിസ്റ്റും തുല്യമായാൽ ഗോൾഡൻ ബൂട്ടിലെ ആ 'ട്വിസ്റ്റ്' ഇതാണ്!

Football
  •  9 days ago
No Image

ലോകകപ്പ് ഫൈനല്‍ ദിവസം സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കുമോ?; മറുപടി നല്‍കി വിദ്യാഭ്യാസമന്ത്രി

Kerala
  •  9 days ago
No Image

ബംഗാളില്‍ ബുള്‍ഡോസര്‍ രാജ്; അഭിഷേക് ബാനര്‍ജി എം.പിയുടെ കെട്ടിടം പൊളിച്ചുനീക്കി, അനധികൃത നിര്‍മാണമെന്ന് സര്‍ക്കാര്‍

Kerala
  •  9 days ago
No Image

മലപ്പുറത്ത് അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു

Kerala
  •  9 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഒരു സി.പി.എം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

Kerala
  •  9 days ago
No Image

കോഴിക്കോട് അര്‍ജന്റീന-ബ്രസീല്‍ ആരാധകര്‍ തമ്മില്‍ തര്‍ക്കം; വീട് കയറി ആക്രമിച്ചതായി പരാതി, യുവാവിന് മര്‍ദ്ദനമേറ്റു

Kerala
  •  9 days ago
No Image

ചരിത്രം എഴുതി വിക്രം 1; ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ കുതിപ്പ് 

International
  •  9 days ago
No Image

പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടല്‍; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബിയ്ക്ക് റെഗുലേറ്ററി കമ്മിഷന്‍ അനുമതി

Kerala
  •  9 days ago