മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഐ.സി.ഐ.സി.ഐ ബാങ്ക് 10 കോടി നല്‍കും
കോഴിക്കോട്: പ്രളയദുരിതത്തില്‍ അകപ്പെട്ട കേരള ജനതയ്ക്ക് ആശ്വാസം പകരുവാനായി കേരള സര്‍ക്കാരിന്റേയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഐ.സി.ഐ.സി.ഐ ബാങ്ക് 10 കോടി രൂപ സംഭാവന ചെയ്യും. ഇതില്‍ എട്ടു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണു നല്‍കുക.
14 ജില്ലകളിലേയും പ്രളയദുരിത പ്രദേശങ്ങളില്‍ വസ്ത്രം, ഭക്ഷണം, മരുന്ന്, ശുചീകരണാവശ്യത്തിനുള്ള വസ്തുക്കള്‍ തുടങ്ങിയ അവശ്യസാധനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള കലക്ടര്‍മാരുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കാണ് രണ്ടു കോടി രൂപ നല്‍കുന്നത്. കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ ജീവനക്കാരെ ബാങ്ക് പ്രോത്സാഹിപ്പിക്കും.
പ്രളയദുരന്തത്തിന് ഇരയായ ഇടപാടുകാര്‍ക്ക് ആശ്വാസം നല്‍കുന്ന നിരവധി പദ്ധതികളും ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ടെന്നും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അനൂപ് ബാഗ്ചി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."