HOME
DETAILS
MAL
കുടിവെള്ള പ്രശ്നം: 48 കുടുംബങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു
backup
April 25 2019 | 05:04 AM
പയ്യോളി: കുടിവെള്ള പ്രശ്നം അതിരൂക്ഷമായി തുടരുന്ന തച്ചന്‍കുന്ന് ചിറക്കര വയല്‍ പ്രദേശത്തെ 48 കുടുംബങ്ങള്‍ അധികൃതരോടുള്ള പ്രതിഷേധ സൂചകമായി വോട്ടെടുപ്പ് ബഹിഷ്കരിച്ചു.
വടകര ലോകസഭാ മണ്ഡലത്തിലുള്‍പ്പെടുന്ന പയ്യോളി നഗരസഭയിലെ 18ാം ഡിവിഷനിലെ 150 ഓളം പേരാണ് വോട്ട് ചെയ്യാതെ പ്രതിഷേധിച്ചത്. നിരവധി തവണ അധികൃതരെയും രാഷ്ട്രീയ സംഘടനകളെയും പ്രശ്ന പരിഹാരത്തിനായി സമീപിച്ചെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ലെന്നും അതുകൊണ്ടാണ് തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചതെന്നും ജനകീയ കര്‍മസമിതി ചെയര്മാന് സി. കൃഷ്ണനും കണ്‍വീനര്‍ കെ.കെ ശ്രീജിത്തും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."