പ്രളയം: മുന്‍കരുതലുമായി കെ.എസ്.ഇ.ബി
ആലപ്പുഴ: വെള്ളം കയറിയ വീടുകളിലും സ്ഥാപനങ്ങളിലും പ്രവേശിക്കുന്നതിന് മുന്‍പ് വൈദ്യുത സുരക്ഷ ഉറപ്പുവരുത്തണമെന്ന് കെ.എസ്.ഇ.ബി ആലപ്പുഴ ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ .
വീടിന്റെ പരിസരങ്ങളില്‍ ലൈന്‍ കമ്പി,സര്‍വിസ് വയര്‍,എര്‍ത്ത് കമ്പി എന്നിവ പൊട്ടികിടക്കുന്നതോ, താഴ്ന്നു കിടക്കുന്നതോ കണ്ടാല്‍ ഉടന്‍തന്നെ കെ എസ് ഇ ബി ഓഫീസില്‍ വിവരം അറിയിക്കണമെന്നും അവര്‍ അറിയിച്ചു.
വീടുകളിലേക്ക് മടങ്ങുമ്പോള്‍ മീറ്റര്‍ ബോര്‍ഡിലെ ഫ്യൂസ് ഊരിയ ശേഷം മെയിന്‍ സ്വിച്ച് ഓഫാക്കണം. തുടര്‍ന്ന് ഇ.എല്‍.സി .ബി, സോളാര്‍, ഇന്‍വെര്‍ട്ടര്‍ എന്നിവ ഉണ്ടെങ്കില്‍ അത് ഓഫാക്കണം. മെയിന്‍ സ്വിച്ച് ഓണാക്കുന്നതിനു മുന്‍പ് അടുത്തുള്ള എര്‍ത്ത് കമ്പി പൊട്ടിയിട്ടില്ല എന്ന് ഉറപ്പ് വരുത്തണം. സ്വിച്ച് ബോര്‍ഡിന് മുകളില്‍ വെള്ളം കയറിയിട്ടുണ്ടെങ്കില്‍ ഒരു വയര്‍മാനെകൊണ്ട് പരിശോധിപ്പിക്കുക. മീറ്റര്‍, എം.സി.ബി, സ്വിച്ചുകള്‍ എന്നിവ സുരക്ഷിതമല്ല എന്ന് തോന്നിയാല്‍ മാറ്റണം.കേബിളില്‍ വെള്ളംകയറി കേടു പറ്റിയിട്ടില്ല എന്ന് ഉറപ്പു വരുത്തണം. ടി.വി, ഫ്രിഡ്ജ്,വാഷിങ് മെഷീന്, മിക്സി, തേപ്പുപെട്ടി തുടങ്ങിയ പ്ലഗ്ഗില്‍ ഘടിപ്പിച്ച വൈദ്യുത ഉപകരണങ്ങള്‍,എക്സ്റ്റന്‍ഷന്‍ കോഡ്, മറ്റ് താല്കാലിക വയറിങ്ങുകള്‍ എന്നിവ പൂര്‍ണ്ണമായും വിച്ഛേദിക്കുക.ഡിസ്ട്രിബ്യുഷന്‍ ബോക്സ്(ഡി.ബി)ഓഫ് ചെയ്തതിനു ശേഷം ഇ എല്‍ സി ബി ടെസ്റ്റ് ബട്ടണ്‍ അമര്‍ത്തി ഓഫാകുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുക .
ഓഫാകുന്നില്ലെങ്കില്‍ ഉടന്‍ ഒരു വയര്‍മാന്റെ സഹായം തേടണം.മെയിന്‍ സ്വിച്ച് ഓണാക്കിയത്തിന് ശേഷം എം.സി ബികള്‍,സ്വിച്ചുകള്‍ എന്നിവ ഓരോന്നായി ഓണ്‍ചെയ്തു നോക്കണം.
വെള്ളത്തില്‍ മുങ്ങിയ വൈദ്യുത ഉപകരണങ്ങള്‍ വിദഗ്ദ്ധ പരിശോധനയ്ക്ക് ശേഷമേ പ്ലഗ്ഗില്‍ ഘടിപ്പിക്കാവു.മേല്‍ പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണെന്നും ഏത് സഹായത്തിനും കെ.എസ്.ഇ.ബി ജീവനക്കാര്‍, പ്രാദേശിക ഭരണകൂടം എന്നിവരെ സമീപിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."