ഒമാനില്‍ പുതിയ മന്ത്രിമാര്‍ സുല്‍ത്താന് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
മസ്‌കറ്റ്:ഒമാനില്‍ പുതിയതായി നിയമിതരായ മന്ത്രിമാര്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.ചെറുപ്പക്കാര്‍ക്ക് മുന്‍ഗണന നല്‍കിയ മന്ത്രിസഭയില്‍ പകുതിയിലധികം പേരും 55 വയസ്സില്‍ താഴെയുള്ളവരാണ്.ബൈത്തുല്‍ ബര്‍ക്ക കൊട്ടാരത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്.
സയ്യിദ് മന്‍സൂര്‍ ബിന്‍ മജിദ് അല്‍ സെയ്ദ് ഹിസ് മജസ്റ്റി (സുല്‍ത്താന്റെ പ്രത്യേക ഉപദേഷ്ടാവ്), സയ്യിദ് തിയാസിന്‍ ബിന്‍ ഹൈതം അല്‍ സെയ്ദ് (സാംസ്‌കാരിക, കായിക, യുവജന മന്ത്രി), തൈമൂര്‍ ബിന്‍ അസദ് അല്‍ സെയ്ദ് (സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാനിലെ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സ് ചെയര്‍മാന്‍), സയ്യിദ് ബദര്‍ ബിന്‍ ഹമദ് ബിന്‍ ഹമൂദ് അല്‍ ബുസൈദി (വിദേശകാര്യമന്ത്രി), സുല്‍ത്താന്‍ ബിന്‍ സലിം ബിന്‍ സെയ്ദ് അല്‍ ഹബ്‌സി (ധനമന്ത്രി) ഡോ. അബ്ദുല്ല ബിന്‍ നാസിര്‍ ബിന്‍ ഖലീഫ അല്‍ ഹറാസി (വാര്‍ത്താ മന്ത്രി) ഡോ. ഖല്‍ഫാന്‍ ബിന്‍ സെയ്ദ് ബിന്‍ മുബാറക് അല്‍ ഷുയിലി (ഭവന, നഗര ആസൂത്രണ മന്ത്രി), ഡോ. റഹ്മാ ബിന്‍ത് ഇബ്രാഹിം ബിന്‍ സെയ്ദ് അല്‍ മഹ്രുക്കി (ഉന്നത വിദ്യാഭ്യാസ, ഗവേഷണ, ഇന്നൊവേഷന്‍ മന്ത്രി), എംഗ് സെയ്ദ് ബിന്‍ ഹമൂദ് ബിന്‍ സെയ്ദ് അല്‍ മാവാലി (ഗതാഗത, വാര്‍ത്താവിനിമയ, വിവരസാങ്കേതിക മന്ത്രി), ഡോ. സെയ്ദ് ബിന്‍ മുഹമ്മദ് ബിന്‍ അഹമ്മദ് അല്‍ സാക്രി (സാമ്പത്തിക മന്ത്രി), ഖൈസ് ബിന്‍ മുഹമ്മദ് ബിന്‍ മൂസ അല്‍ യൂസഫ് (വാണിജ്യ, വ്യവസായ, നിക്ഷേപ പ്രമോഷന്‍ മന്ത്രി), ലൈല ബിന്‍ത് അഹമ്മദ് ബിന്‍ അവധ് അല്‍ നജ്ജര്‍ (സാമൂഹിക വികസന മന്ത്രി) ഡോ. മഹാദ് ബിന്‍ സെയ്ദ് ബിന്‍ അലി ബോവെയ്ന്‍ (തൊഴില്‍ മന്ത്രി) എന്നീ 13 പേരാണ് ബുധനാഴ്ച്ച ചുമതലയേറ്റത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."