നവമാധ്യമത്തിലൂടെ വ്യാജ പ്രചാരണം; തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്കി
തിരൂരങ്ങാടി: വോട്ടിങ് യന്ത്രം കേടായ സംഭവത്തില്‍ യു.ഡി.എഫിനെതിരേ നവമാധ്യമത്തിലൂടെ വ്യാജ പ്രചാരണം നടത്തിയതിന് തെരഞ്ഞെടുപ്പു കമ്മീഷന് പരാതി.
വിദേശത്ത് ജോലിചെയ്യുന്ന നന്നമ്പ്ര പഞ്ചായത്തിലെ ചെറുമുക്ക് ടൗണ്‍ കഴുങ്ങില്‍ വീട്ടില്‍ അനസ് സഖാഫിക്കെതിരേയാണ് നന്നമ്പ്ര പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് യു.എ റസാഖ് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷനും മലപ്പുറം ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കിയത്.
അനസ് തന്റെ അബൂ റബീഅ.സി.എം.കെ എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ നിന്നുമാണ് യു.ഡി.എഫിനെതിരേ വ്യാജ പ്രചാരണം നടത്തിയത്. ചെറുമുക്ക് വെസ്റ്റിലെ മമ്പഉല്‍ ഉലൂം മദ്റസയിലെ 87-ാം ബൂത്തില്‍ പോളിങ് നടന്നുകൊണ്ടിരിക്കെ രാവിലെ പത്ത് മണിക്ക് യന്ത്രം തകരാറിലായിരുന്നു.
ഇതേ തുടര്‍ന്ന് മൂന്നര മണിക്കൂറോളം വോട്ടെടുപ്പ് നിര്‍ത്തി വെച്ചു. എന്നാല്‍ ഈ സംഭവത്തെ 'ചെറുമുക്കില്‍ ഏത് ചിഹ്നത്തില്‍ വോട്ട് ചെയ്താലും കോണിക്ക് കിട്ടുന്ന ലീഗിന്റെ തട്ടിപ്പ് കൈയോടെ പിടികൂടി' എന്ന് തെറ്റായി പോസ്റ്റിടുകയാണ് ഇയാള്‍ ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."