കെ.പി.സി.സിയുടെ 1000 വീട് പ്രഖ്യാപനത്തിന്റെ ജില്ലാതല ഫണ്ട് ശേഖരണത്തിന് തുടക്കമായി
ഉദുമ: കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളിലെ വീട് നഷ്ടമായവര്‍ക്ക് കെ.പി.സി.സിയുടെ 1000 വീട് പ്രഖ്യാപനത്തിലേക്കായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സ്വരൂപിക്കുന്ന ഫണ്ട് ശേഖരണത്തിനു തുടക്കമായി. ഉദുമ ഉദയമംഗലത്ത് നടന്ന ചടങ്ങില്‍ ഉദുമ മണ്ഡലത്തിലെ 77, 80 ബൂത്ത് കമ്മിറ്റി സ്വരൂപിച്ച ഫണ്ട് ഭാരവാഹികളില്‍നിന്നു ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഹക്കിം കുന്നില്‍ ഏറ്റുവാങ്ങി.
ഡി.സി.സി സെക്രട്ടറിമാരായ വി.ആര്‍ വിദ്യാസാഗര്‍, ഗീതാകൃഷ്ണന്‍, മണ്ഡലം പ്രസിഡന്റ് വാസു മാങ്ങാട്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വി. കുഞ്ഞിരാമന്‍, ഉദുമ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ കെ. പ്രഭാകരന്‍, ബൂത്ത് കമ്മിറ്റി പ്രസിഡന്റ് പി.ആര്‍ ചന്ദ്രന്‍, ഉദയമംഗലം സുകുമാരന്‍, ഐ.എന്‍.ടി.യു.സി നേതാക്കളായ പി.പി ശ്രീധരന്‍, സുരേഷ് ബാബു, പ്രവാസി കോണ്‍ഗ്രസ് നേതാവ് കെ.എം അമ്പാടി, കെ.വി ശ്രീധരന്‍, പന്തല്‍ ബാലന്‍, കാവുങ്കാല്‍ ബാലന്‍, അനീഷ് പണിക്കര്‍, സുകുമാരി ശ്രീധരന്‍, ശാന്തകൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."