സര്‍ക്കാരിന്റെ വേദന സവര്‍ണരിലെ പാവപ്പെട്ടവരെക്കുറിച്ച് മാത്രമാണ് ; ഇത് സാമ്പത്തിക സംവരണമല്ല, സവര്‍ണ്ണ സംവരണമാണെന്ന് വി.ടി ബല്‍റാം
തിരുവനന്തപുരം: സര്‍ക്കാര്‍ ജോലികളില്‍ മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം ഏര്‍പ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശത്തിനെതിരെ എം.എല്‍എ വി.ടി ബല്‍റാം. കേരളത്തിലെ ദേവസ്വം ബോര്‍ഡുകളില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ തുടങ്ങിവച്ച് ദേശീയ തലത്തില്‍ നരേന്ദ്രമോദി ഏറ്റെടുത്ത ഈ സംവരണ തീരുമാനം യഥാര്‍ത്ഥത്തില്‍ സാമ്പത്തിക സംവരണമല്ല, സവര്‍ണ്ണ സംവരണമാണെന്ന് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.
എല്ലാ വിഭാഗങ്ങളിലേയും പാവപ്പെട്ടവരേക്കുറിച്ചല്ല സര്‍ക്കാരുകളുടെ വേദന, സവര്‍ണ്ണരിലെ പാവപ്പെട്ടവരേക്കുറിച്ച് മാത്രമാണ്. ഒരുകാലത്ത് സമ്പത്തും ഭൂമിയും അധികാരങ്ങളുമെല്ലാം കയ്യടക്കി വച്ചിരുന്നവരുടെ പിന്‍മുറയിലെ ചിലര്‍ക്ക് പില്‍ക്കാലത്ത് സ്വന്തം കാരണങ്ങളാല്‍ വന്നുചേര്‍ന്ന 'സുകൃതക്ഷയം' മാത്രമാണ് പരിഗണിക്കപ്പെടേണ്ടത് എന്നാണ് നമ്മുടെ 'ജനപക്ഷ' സര്‍ക്കാരുകള്‍ നമ്മോട് പറയുന്നത്.- അദ്ദേഹം കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഓപ്പൺ ക്വാട്ടയിലുണ്ടാവേണ്ടിയിരുന്ന 10% സീറ്റ് ഇനി മുതൽ സവർണ്ണ സമുദായങ്ങൾക്ക് മാത്രം. മെറിറ്റിൻ്റെ മാത്രം അടിസ്ഥാനത്തിൽ എല്ലാവർക്കും ഒരുപോലെ ലഭിക്കുമായിരുന്ന പത്ത് ശതമാനം സീറ്റിലേക്ക് ഇതാ, ചരിത്രത്തിലൊരു കാലത്തും സാമൂഹികമായ വിവേചനങ്ങളോ ഗുരുതരമായ എന്തെങ്കിലും അനീതികളോ നേരിടേണ്ടി വന്നിട്ടില്ലാത്ത, എന്നാൽ പലനിലക്കും പ്രിവിലിജുകൾ അനുഭവിക്കാൻ അവസരമുണ്ടായ ചില ജനവിഭാഗങ്ങൾക്ക് സംവരണം നടപ്പിലാവുന്നു.
കേരളത്തിലെ ദേവസ്വം ബോർഡുകളിൽ പിണറായി വിജയൻ സർക്കാർ തുടങ്ങിവച്ച് ദേശീയ തലത്തിൽ നരേന്ദ്രമോഡി ഏറ്റെടുത്ത ഈ സംവരണ തീരുമാനം യഥാർത്ഥത്തിൽ സാമ്പത്തിക സംവരണമല്ല, സവർണ്ണ സംവരണമാണ്. എല്ലാ വിഭാഗങ്ങളിലേയും പാവപ്പെട്ടവരേക്കുറിച്ചല്ല സർക്കാരുകളുടെ വേദന, സവർണ്ണരിലെ പാവപ്പെട്ടവരേക്കുറിച്ച് മാത്രമാണ്. ഒരുകാലത്ത് സമ്പത്തും ഭൂമിയും അധികാരങ്ങളുമെല്ലാം കയ്യടക്കി വച്ചിരുന്നവരുടെ പിൻമുറയിലെ ചിലർക്ക് പിൽക്കാലത്ത് സ്വന്തം കാരണങ്ങളാൽ വന്നുചേർന്ന "സുകൃതക്ഷയം" മാത്രമാണ് പരിഗണിക്കപ്പെടേണ്ടത് എന്നാണ് നമ്മുടെ 'ജനപക്ഷ' സർക്കാരുകൾ നമ്മോട് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."