HOME
DETAILS

ബ്ലാങ്ങാട് കടപ്പുറത്ത് മോഷണം; ഫൈബര്‍ വള്ളങ്ങളില്‍ ഘടിപ്പിക്കുന്ന രണ്ട് മോട്ടോര്‍ എന്‍ജിനുകള്‍ നഷ്ടപ്പെട്ടു

  
backup
April 25 2019 | 06:04 AM

%e0%b4%ac%e0%b5%8d%e0%b4%b2%e0%b4%be%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%95%e0%b4%9f%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b1%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%ae

ചാവക്കാട്: ബ്ലാങ്ങാട് കടപ്പുറത്തുനിന്ന് ഫൈബര്‍ വള്ളങ്ങളില്‍ ഘടിപ്പിക്കുന്ന രണ്ട് മോട്ടോര്‍ എന്‍ജിനുകള്‍ മോഷണം പോയി.
മീന്‍പിടിത്ത ഉപകരണങ്ങള്‍ സൂക്ഷിക്കുന്ന മുറികളുടെ പൂട്ടുതകര്‍ത്താണ് ഫൈബര്‍ വള്ളങ്ങളില്‍ ഘടിപ്പിക്കുന്ന രണ്ട് മോട്ടോര്‍ എന്‍ജിനുകള്‍ മോഷ്ടിച്ചത്.
ബ്ലാങ്ങാട് ബീച്ച് കേന്ദ്രീകരിച്ച് ആഴക്കടല്‍ മത്സ്യബന്ധനത്തിനു പോകുന്ന തിരുവനന്തപുരം, കന്യാകുമാരി എന്നിവിടങ്ങളില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ ഉപയോഗിക്കുന്നവയാണ് മോഷണം പോയ എന്‍ജിനുകള്‍.
ഈസ്റ്റര്‍ ആഘോഷത്തിനായി മത്സ്യത്തൊഴിലാളികള്‍ നാട്ടില്‍ പോയ തക്കത്തിനാണ് മോഷണം നടന്നത്. ബ്ലാങ്ങാട് ബീച്ചിലെ മത്സ്യ വ്യാപാര കമ്മിഷന്‍ ഏജന്റ് തൊണ്ടക്കേരന്‍ പ്രഭാകരന്റ കീഴിലുള്ള മത്സ്യത്തൊഴിലാളികളുടേതാണ് മോഷ്ടിക്കപ്പെട്ട എന്‍ജിനുകള്‍.
പ്രഭാകരന്‍ ചാവക്കാട് പൊലിസില്‍ പരാതി നല്‍കി. രണ്ട് ലക്ഷം വില വരുന്നതാണ് മോഷണം പോയ ഒരു എന്‍ജിന്‍. ഒന്നേകാല്‍ ലക്ഷം രൂപ വില വരുന്നതാണ് മറ്റൊരു എന്‍ജിന്‍.
ഇവ രണ്ടും സൂക്ഷിച്ചിരുന്ന മുറികളുടെ പൂട്ടുകള്‍ക്ക് പുറമെ മറ്റ് ഏഴ് മുറികളുടെയും പൂട്ടു തകര്‍ത്തിട്ടുണ്ട്.
കാഞ്ചാട്ടി ദേവന്‍,ആറുകെട്ടി രാജന്‍,പാലക്കല്‍ ഹരീഷ് എന്നി കമ്മിഷന്‍ എജന്റുമാര്‍ക്ക് കീഴിലുള്ള മത്സ്യത്തൊഴിലാളികളുടെ ഉപകരണങ്ങളാണ് ഈ മുറികളില്‍ സൂക്ഷിച്ചിരുന്നത്. എന്നാല്‍ ഈ മുറികളിലെ എന്‍ജിനുകള്‍ മോഷ്ടിക്കപ്പെട്ടിട്ടില്ല. മോഷ്ടിക്കപ്പെട്ടിട്ടുള്ള എന്‍ജിനുകള്‍ മണ്ണെണ്ണയില്‍ ഓടിക്കുന്നവയാണ്. എന്നാല്‍ മുറികളുടെ പൂട്ട് തകര്‍ത്തെങ്കിലും മോഷ്ടിക്കപ്പെടാതിരുന്ന എന്‍ജിനുകള്‍ മറ്റ് ഇന്ധനം ഉപയോഗിച്ച് ഓടിക്കുന്നവയാണ്.
ഇതാണ് ഇവ മോഷ്ടിക്കപ്പെടാതിരിക്കാന്‍ കാരണമെന്ന് കരുതുന്നു.
ഒരു വര്‍ഷത്തിനിടെ ഇത് ആറാം തവണയാണ് കടപ്പുറത്ത് നിന്ന് മീന്‍പിടിത്ത വള്ളങ്ങളിലെ എന്‍ജിനുകള്‍ മോഷ്ടിക്കപ്പെടുന്നത്. മോഷ്ടിക്കപ്പെടുന്ന എന്‍ജിനുകള്‍ വാങ്ങാന്‍ പുറത്തുനിന്നുള്ള സംഘം കടപ്പുറത്ത് എത്തുന്നുണ്ടെന്നും ഇവരെ സഹായിക്കാന്‍ കടപ്പുറത്തുനിന്നുള്ള പ്രാദേശിക സംഘവും പ്രവര്‍ത്തിക്കുന്നുണ്ട്.
ഈ പ്രാദേശിക സംഘമാണ് മോഷണത്തിന് പിന്നിലെന്നാണ് മത്സ്യത്തൊഴിലാളികളുടെ സംശയം. നേരത്തെ മോട്ടോര്‍ എന്‍ജിനുകള്‍ മോഷണം പോയ സംഭവങ്ങളില്‍ പരാതി നല്‍കിയിട്ടും കാര്യമായ അന്വേഷമുണ്ടായിട്ടില്ലെന്നാണ് തൊഴിലാളികളുടെ ആരോപണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കള്ളക്കടല്‍ ജാഗ്രതാ നിര്‍ദേശം; തോട്ടപ്പള്ളിയില്‍ കടല്‍ ഉള്‍വലിഞ്ഞു

Kerala
  •  2 months ago
No Image

വിദ്യാർഥികൾക്ക് പ്രത്യേക നോൽ കാർഡ് പ്രഖ്യാപിച്ച് ആർ.ടി.എ

uae
  •  2 months ago
No Image

ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ്; പ്രതിദിനം 70,000 പേര്‍ക്ക് 

Kerala
  •  2 months ago
No Image

രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടിയും ജനങ്ങളും ആഗ്രഹിച്ച സ്ഥാനാര്‍ഥിയെന്ന് ഷാഫി പറമ്പില്‍ 

Kerala
  •  2 months ago
No Image

സാമ്പത്തിക തര്‍ക്കം; സുഹൃത്തിനോട് പ്രതികാരം ചെയ്യാന്‍ നാല് വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി; കൗമാരക്കാരന്‍ പിടിയില്‍

latest
  •  2 months ago
No Image

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ എഐസിസി തീരുമാനം അന്തിമം, വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് വന്‍ വിജയം നേടും: രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി നാല് മുതല്‍ എട്ട് വരെ തിരുവനന്തപുരത്ത് 

Kerala
  •  2 months ago
No Image

വിമാനങ്ങളിലെ ബോംബ് ഭീഷണി തുടര്‍ക്കഥയാകുന്നു; അടിയന്തര യോഗം ചേര്‍ന്നു

latest
  •  2 months ago
No Image

തുടരെയുള്ള ബോംബ് ഭീഷണി; വിമാനങ്ങളില്‍ സുരക്ഷയ്ക്കായി ആയുധധാരികളായ സ്‌കൈ മാര്‍ഷലുകളുടെ എണ്ണം വര്‍ധിപ്പിച്ചു

latest
  •  2 months ago
No Image

കേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത; അതീവ ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago