സസ്‌പെന്‍സിന് വിരാമം; വാരാണസിയില്‍ പ്രിയങ്കയല്ല,അജയ് റായ്
വാരാണസി: അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് കോണ്‍ഗ്രസ് വാരാണസിയിലെ സ്ഥാനാര്‍ഥിയെ മത്സരിച്ചു. അജയ് റായ് ആണ് അവിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മത്സരിക്കുന്നത്. പ്രിയങ്കാ ഗാന്ധി മോദിക്കെതിരെ മത്സരിച്ചേക്കുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. 2014ലും മോദിക്കെതിരെ റായ് തന്നെയാണ് മത്സരിച്ചത്. അന്ന് ഇയാള്‍ മൂന്നാം സ്ഥാനത്തായിരുന്നു.
നരേന്ദ്രമേദിക്കെതിരെ പ്രിയങ്ക ഗാന്ധിയെ സ്ഥാനാര്‍ഥിയാക്കുന്നതിനെക്കുറിച്ചുള്ള തീരുമാനം ഏറെ നാളായി അനിശ്ചിതത്വത്തിലായിരുന്നു. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കാനൊരുക്കമെന്ന് പ്രിയങ്കയും പലവട്ടം വ്യക്തമാക്കുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് ഫലം പ്രശ്‌നമല്ലെന്നായിരുന്നു പ്രിയങ്കയുടെ നിലപാട്. എന്നാല്‍, രാഷ്ട്രീയത്തില്‍ എത്തി ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ പ്രിയങ്ക മല്‍സരിക്കുന്നതിനോട് സോണിയാ ഗാന്ധിക്ക് യോജിപ്പില്ലെന്നാണ് പുറത്തുവന്ന വിവരം.
ഇതിനിടെ, എസ് പി ബി എസ് പി സഖ്യം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതും കോണ്‍ഗ്രസ് പുനരാലോചനയ്ക്ക് കാരണമായിരുന്നു. മുന്‍ കോണ്‍ഗ്രസ് നേതാവിന്റെ മരുമകളായ ശാലിനി യാദവിനെയാണ് എസ് പി ബി എസ് പി സഖ്യം വാരാണസിയിലെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. അതേസമയം, വാരാണസിയില്‍ മോദിയെ കാണാനില്ലന്ന വിമര്‍ശനം യു പിയിലെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ പ്രിയങ്ക കഴിഞ്ഞ ദിവസവും ആവര്‍ത്തിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."