വേനല്‍മഴ: നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി ചന്ദ്രശേഖരന്‍
രാജപുരം: കാറ്റിലും മഴയിലും നാശം സംഭവിച്ച കര്‍ഷകര്‍ക്കും വീട്ടുടമകള്‍ക്കും നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിലും കാറ്റിലും കോടോം-ബേളൂര്‍ പഞ്ചായത്തില്‍ വ്യാപകമായ നാശം സംഭവിച്ചതിനെത്തുടര്‍ന്ന് കോടോം-ബേളൂര്‍ പഞ്ചായത്ത് ഓഫിസില്‍ വിളിച്ചു ചേര്‍ത്ത അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കൂടാതെ നാശമുണ്ടായ കോടോം-ബേളൂര്‍, മടിക്കൈ, കിനാനൂര്‍-കരിന്തളം പഞ്ചായത്തുകളില്‍ അടിയന്തിര ഭരണസമിതി യോഗം ചേര്‍ന്ന് നഷ്ടം സംബന്ധിച്ചുള്ള റിപോര്‍ട്ട് സര്‍ക്കാറിനു സമര്‍പ്പിക്കാനും നിര്‍ദേശിച്ചു. കൃഷി, റവന്യു വകുപ്പ് ഉദ്യോഗസ്ഥരോട് നാശം ഉണ്ടായ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനും അടിയന്തിരമായി സര്‍ക്കാറിന് റിപോര്‍ട്ട് സമര്‍പ്പിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. പ്രാഥമിക പരിശോധനയില്‍ ഒന്നരക്കോടി രൂപയുടെ നഷ്ടം ഉണ്ടായതായി പഞ്ചായത്ത് പ്രസിഡന്റ് സി. കുഞ്ഞിക്കണ്ണന്‍ യോഗത്തില്‍ അറിയിച്ചു. ഇത് സബന്ധിച്ചുള്ള വിവരങ്ങള്‍ മന്ത്രിക്ക് പഞ്ചായത്ത് ഭരണസമിതി കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."