HOME
DETAILS
MAL
ടിക്ടോക് സി.ഇ.ഒ കെവിന് മേയര്‍ രാജിവച്ചു
backup
August 27 2020 | 19:08 PM
ബെയ്ജിങ്: ടിക്ടോക് കമ്പനി ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ കെവിന് മേയര്‍ രാജിവച്ചു. ദേശീയ സുരക്ഷയ്ക്കു ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി യു.എസില്‍ ടിക്ടോക് നിരോധിച്ചുകൊണ്ട് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുറത്തിറക്കിയ ഉത്തരവിനെതിരേ ടിക്ടോക് ഉദ്യോഗസ്ഥന് നിയമനടപടി തേടിയതിന് പിന്നാലെയാണ് കെവിന് മേയറിന്റെ രാജി. പകരം കമ്പനി ജനറല്‍ മാനേജര്‍ വനേസ പപ്പാസ് സി.ഇ.ഒ. ആയി താല്‍ക്കാലികമായി ചുമതലയേല്‍ക്കും.
അതേസമയം ഇന്ത്യയിലും യു.എസിലും ടിക്ടോക് സംബന്ധിച്ച് നില നില്ക്കുന്ന പ്രശ്നങ്ങളില്‍ ഉടന്‍ പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണ് കമ്പനിയെന്ന് ബൈറ്റ്ഡാന്‍സ് സ്ഥാപകന്‍ യിമിങ് ഴാങ് പ്രസ്താവനയില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."