വിമാനത്താവള വികസനം: 18.53 ഏക്കര്‍ സ്ഥലം ഏറ്റെടുക്കും
പേരൂര്‍ക്കട: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവള വികസനത്തിനായി പേട്ട, മുട്ടത്തറ വില്ലേജുകളിലെ 18.53 ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കും.
ഭൂമി വിട്ടുനല്‍കാന്‍ സന്നദ്ധരായ ഭൂവുടമകള്‍ കലക്ടറേറ്റിലെ എല്‍.എ. എയര്‍പോര്‍ട്ട് സ്‌പെഷ്യല്‍ തഹസീല്‍ദാര്‍ ഓഫീസില്‍ സമ്മതപത്രവും കരമടച്ച രസീതിന്റെ പകര്‍പ്പും പ്രതീക്ഷിക്കുന്ന ഭൂമിവിലയും ഒരാഴ്ചയ്ക്കുള്ളില്‍ അറിയിക്കണമെന്ന് കലക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു. ഏറ്റെടുക്കുന്ന ഭൂമിക്ക് നിലവിലെ കമ്പോളവിലയും കെട്ടിടങ്ങളുടെയും മരങ്ങളുടെയും വിലയും കരമന-കളിയിക്കാവിള പാക്കേജ് അനുസരിച്ചുള്ള പുനരധിവാസ ആനുകൂല്യങ്ങളും ലഭ്യമാക്കും. ഭൂവില ഉടമസ്ഥരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും.
സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള വസ്തുക്കളോടു ചേര്‍ന്നു കിടക്കുന്ന വസ്തുക്കള്‍ വിട്ടുനല്‍കാന്‍ സന്നദ്ധതയുളള ഉടമസ്ഥര്‍ക്കും സമ്മതപത്രം നല്‍കാവുന്നതാണെന്നു കലക്ടര്‍ അറി
യിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."