HOME
DETAILS
MAL
വിരമിച്ചാലും സര്‍ക്കാര്‍ പദവി നല്‍കണം; യോഗിക്ക് പൊലിസ് ഓഫിസറുടെ കത്ത്
backup
August 27 2018 | 17:08 PM
ലഖ്നൗ: വിരമിച്ചാലും തനിക്ക് സര്‍ക്കാര്‍ പദവി നല്‍കണമെന്നാവശ്യപ്പെട്ട് ഐ.പി.എസ് ഉദ്യോഗസ്ഥന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് എഴുതിയ വിവാദ കത്ത് പുറത്ത്. സൂര്യകുമാര്‍ ശുക്ല എന്ന പൊലിസ് ഓഫിസറാണ് സര്‍ക്കാര്‍ പദവിയെന്ന ആവശ്യവുമായി കത്തയച്ചിരിക്കുന്നത്. തന്റെ ആവശ്യം അംഗീകരിച്ചാല്‍ ഭാവിയില്‍ ബി.ജെ.പിക്ക് വേണ്ടി പ്രവര്‍ത്തിക്കാമെന്നും ശുക്ലയുടെ കത്തില്‍ പറയുന്നു. സംസ്ഥാന ആസൂത്രണ കമ്മീഷനിലോ മലിനീകരണ നിയന്ത്രണ ബോര്‍ഡിലോ തനിക്ക്സ്ഥാനം വേണമെന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."