20 സീറ്റുകളിലും യു.ഡി.എഫ് വിജയിക്കുമെന്ന് ജോണി നെല്ലൂര്‍
കോട്ടയം: തെരഞ്ഞെടുപ്പിന് ശേഷം യു.ഡി.എഫ് നടത്തിയ പ്രാഥമിക വിലയിരുത്തലില്‍ സംസ്ഥാനത്ത് 20 സീറ്റുകളിലും യു.ഡി.എഫ് വിജയിക്കുമെന്ന് യു.ഡി.എഫ് സെക്രട്ടറി ജോണി നെല്ലൂര്‍.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ശക്തമായ ജനവികാരം പ്രതിഫലിക്കുന്ന വോട്ടെടുപ്പാണ് നടന്നത്. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം ഉണ്ടായിട്ടുണ്ടെന്നും ജോണി നെല്ലൂര്‍ വ്യക്തമാക്കി. അതേസമയം, കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ പിറവം നിയമസഭാ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് വലിയ ഭൂരിപക്ഷം ഉണ്ടായേക്കില്ലെന്നും പാലായിലും കടുത്തുരുത്തിയിലും ലഭിക്കുന്ന വലിയ ഭൂരിപക്ഷത്തിലൂടെ യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് വിജയം കൈവരിക്കാനാകുമെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.
കള്ളവോട്ട് സംബന്ധിച്ച സുധാകരന്റെ പരാതി ന്യായമാണെന്നും കണ്ണൂരില്‍ മുന്‍പും കള്ളവോട്ടുകള്‍ ധാരാളം നടന്നിട്ടുണ്ടെന്നും ജോണി നെല്ലൂര്‍ പറഞ്ഞു. എന്നാല്‍ കള്ളവോട്ട് മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനം കണ്ണൂരില്‍ നടത്തിയിട്ടുണ്ട്.
മോദി സര്‍ക്കാരിനെതിരായ വലിയ ജനവികാരം പ്രകടമായതിനൊപ്പം കേരളത്തില്‍ കൊലപാതക രാഷ്ട്രീയവും പ്രളയാനന്തരമുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലെ പരാജയവും ചര്‍ച്ച ചെയ്യപ്പെട്ടുവെന്നും ജോണി നെല്ലൂര്‍ പറഞ്ഞു. വിശ്വാസികളുടെ വികാരം ഇടതുപക്ഷത്തിന് എതിരായിരുന്നു. പരാജയ ഭീതി മൂലം എല്‍.ഡി.എഫ് അക്രമം അഴിച്ചു വിടുകയായിരുന്നു. മാധ്യമങ്ങള്‍ക്ക് നേരെ മുഖ്യമന്ത്രി ആക്രോശിച്ചതും പരാജയം മുന്നില്‍ കണ്ടു തന്നെയാണെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."