ഉപരോധം: അമേരിക്കക്കെതിരേ ഇറാന്‍ അന്താരാഷ്ട്ര കോടതിയില്‍
ഹേഗ്: തങ്ങള്‍ക്കെതിരേ അമേരിക്ക കൊണ്ടുവന്ന ഉപരോധം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അന്താരാഷ്ട്ര കോടതിയില്‍ ഹരജിയുമായി ഇറാന്‍. ഇറാനെതിരേ പ്രഖ്യാപിച്ച വിലക്കുകള്‍ നീക്കാന്‍ ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള അമേരിക്കന്‍ ഭരണകൂടത്തോട് ആവശ്യപ്പെടണമെന്നാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഇറാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ ജൂലൈയിലാണ് അമേരിക്കയ്‌ക്കെതിരേ ഇറാന്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചത്. കേസില്‍ ഇന്നലെയാണ് വാദം തുടങ്ങിയത്. ഇരു രാജ്യങ്ങളും തമ്മില്‍ 1955ല്‍ ഒപ്പുവച്ച സൗഹാര്‍ദ കരാറിനു വിരുദ്ധമാണ് അമേരിക്കന്‍ നീക്കമെന്നും ഹരജിയില്‍ ആരോപിക്കുന്നുണ്ട്. തങ്ങളെ സാമ്പത്തികമായി തകര്‍ക്കാനാണ് അമേരിക്കയുടെ ശ്രമമെന്നും കരാറുകള്‍ ലംഘിച്ചുള്ള ഈ നീക്കം തടയണമെന്നും ഇറാന്‍ ആവശ്യപ്പെട്ടു. ഇറാന്റെ ഹരജിയില്‍ ഇന്ന് അമേരിക്ക കോടതിയില്‍ മറുപടി നല്‍കും.
ഈ കേസ് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ അധികാര പരിധിയില്‍പെട്ടതല്ലെന്നും 1955ലുണ്ടാക്കിയ കരാറിന് ഇപ്പോള്‍ നിയമസാധുതയില്ലെന്നും അമേരിക്കന്‍ അഭിഭാഷകര്‍ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.
ആണവായുധ വിഷയത്തില്‍ ഇറാനുമായുണ്ടായ വിഷയങ്ങള്‍ ആ കരാറിന്റെ ലംഘനമല്ലെന്നും തങ്ങള്‍ കരാര്‍ ലംഘിച്ചിട്ടില്ലെന്നുമാണ് അമേരിക്കയുടെ വിശദീകരണം. ഈ നയം തന്നെയാകും ഇന്നു കോടതിയിലും അമേരിക്ക ആവര്‍ത്തിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."