ലഹരി മാഫിയക്കെതിരേ ജനകീയ കൂട്ടായ്മക്ക് ആഹ്വാനം
കൊടുവള്ളി : കൊടുവള്ളിയുടെ ക്രമസമാധാനം തകര്‍ക്കുന്ന മദ്യ-മയക്കുമരുന്ന് മാഫിയക്കെതിരേ കക്ഷിരാഷ്ട്രീയ ഭേദമെന്യേ യോജിച്ച പോരാട്ടത്തിനു ആഹ്വാനം.
കൊടുവള്ളി ടൗണിലെ റൈഹാന്‍ ഹോട്ടല്‍ ഉടമ ആലപ്പുറായില്‍ അബ്ദുല്‍ കരീമിനെ ലഹരിമാഫിയ ആക്രമിച്ചു പരുക്കേല്‍പ്പിച്ച പശ്ചാത്തലത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ സര്‍വകക്ഷി യോഗം നടന്നു.
ലഹരി മാഫിയക്കെതിരേ സ്വാധീനങ്ങള്‍ക്കു വഴങ്ങാതെ ശക്തമായ നടപടിയെടുക്കാന്‍ പൊലിസ് തയാറാകണമെന്നും അലംഭാവം കാണിച്ചാല്‍ ജനകീയ പ്രക്ഷോഭം നേരിടേണ്ടി വരുമെന്നും യോഗം ഉദ്ഘാടനം ചെയ്ത കാരാട്ട് റസാഖ് എം.എല്‍.എ വ്യക്തമാക്കി.
ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന് വൈസ് പ്രസിഡന്റ് സി.പി അബ്ദുല്‍ മജീദ് അധ്യക്ഷനായി. കൊടുവള്ളി നഗരസഭാ അധ്യക്ഷ ശരീഫ കണ്ണാടിപ്പോയില്‍, ഉപാധ്യക്ഷന്‍ എ.പി മജീദ് മാസ്റ്റര്‍, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് വി.കെ അബ്ദു ഹാജി, ഷറഫുദ്ദീന്, കെ. അരവിന്ദക്ഷന്, സി.എം ഗോപാലന്, സലീം നെച്ചുളി, ആര്.സി സുബൈര്‍, ഒ.പി.ഐ കോയ, ഒ.പി റഷീദ്, ഒ.കെ നജീബ്, ടി.കെ അതിയത്ത്, എ.കെ അബ്ദുല്ല, ടി.പി അര്‍ഷാദ് സംസാരിച്ചു. പി.ടി.എ ലത്തീഫ് സ്വാഗതവും എം. അബ്ദുല്‍ ഖാദര്‍ നന്ദിയും പറഞ്ഞു. പ്രതിഷേധ പ്രകടനത്തിനു ആര്.സി ഷമീര്‍, നാഫി, അനുഗ്രഹ റഷീദ്, സി.കെ നാസിം നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."