HOME
DETAILS

ബസ് സര്‍വിസിനായി അറുപുഴക്കാര്‍ പതിറ്റാണ്ടുകളായി കാത്തിരിക്കുന്നു

  
backup
April 26, 2019 | 7:03 AM

%e0%b4%ac%e0%b4%b8%e0%b5%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%bf%e0%b4%b8%e0%b4%bf%e0%b4%a8%e0%b4%be%e0%b4%af%e0%b4%bf-%e0%b4%85%e0%b4%b1%e0%b5%81%e0%b4%aa%e0%b5%81%e0%b4%b4%e0%b4%95

പറളി: പാലക്കാട്-കുളപ്പുള്ളി സംസ്ഥാന പാതിയിലെ പറളി കടവത്തിനു സമീപത്തെ അറുപുഴക്കാര്‍ കാത്തിരിക്കുകയാണ് കാലങ്ങളായി ഒരു ബസിനുവേണ്ടി. കടവത്തുനിന്നും ആറുപുഴയിലേക്കുള്ള റോഡില്‍ ഒരു ബസ് സര്‍വിസ് വേണമെന്നാവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. കടവത്തുനിന്ന് റെയില്‍വേ സ്റ്റേഷന്‍ വഴി ശ്മശാനം വഴി അറുപുഴ ആലിക്കല്‍ റോഡ് വഴി യാത്ര ചെയ്യാന്‍ നിരവധി പേരുണ്ട്. കടവത്തിനു സമിപം ശ്മശാനം കഴിഞ്ഞാല്‍ പിന്നെ അറുപുഴ, ആലിക്കല്‍ റോഡു വരെ നിരവധി കുടുംബങ്ങള്‍ താമസിക്കുന്നു. ആറുപുഴ അങ്കണവാടിക്ക് സമീപം റോയില്‍വേ ട്രാക്കിനോട് ചേര്‍ന്ന് കുടംഭര കോളനിയെയും 30 ഓളം കുടുംബങ്ങളാണ് താമസിക്കുന്നത്.
കാലങ്ങളായി തകര്‍ന്ന അറുപുഴ-ആലിക്കല്‍ റോഡ് അടുത്തകാലത്ത് ടാറിങ് നടത്തി ഗതാഗതയോഗ്യമാക്കിയിട്ടുണ്ട്. എന്നാല്‍ അറുപുഴ, ആലിക്കല്‍ ഭാഗത്തുവര്‍ പറളി ചന്തപുരയിലോ കടവത്തു ചെക്‌പോസ്റ്റിലോയെത്തണമെങ്കില്‍ വാഹന സൗകര്യമില്ലാത്തവര്‍ കിലോമീറ്ററോളം നടക്കണം.
പറളി, മങ്കര, മുണ്ടൂര്‍ ഭാഗത്ത് സ്‌കൂളില്‍ പോകുന്ന വിദ്യാര്‍ഥികള്‍ക്കും രാവിലെയും വൈകിട്ടും നടന്നേ മതിയാവു. കടവത്തുനിന്നോ ചന്തപ്പുരയില്‍നിന്നോ അറുപുഴയിലേക്കോ ആലിക്കല്‍ റോഡ് ഭാഗത്തേക്കോ ഓട്ടോ വിളിച്ചാല്‍ 40-50 രൂപ കൊടുക്കണം. സന്ധ്യാ മയങ്ങിയാല്‍ ഒഴിഞ്ഞ പ്രദേശമായതിനാല്‍ ഇവിടം മദ്യപരുടെ താവളമാണ്. ഇതുവഴി ഒന്നോ രണ്ടോ മിനി ബസ് സര്‍വിസ് നടത്തുകയാണെങ്കില്‍ പ്രദശവാസികള്‍ക്ക് ഏറെ ഗുണകരമാവുമെന്നതില്‍ സംശയമില്ല. പറളി - അറുപുഴ വഴിയും ഒരു ബസ് സര്‍വ്വീസാരംഭിച്ച് പ്രദേശവാസികളുടെ കാലങ്ങളായുള്ള യാത്ര ദുരിതത്തിനു അറുതിവരുത്തണമെന്ന ജനകീയാവശ്യം ശക്തമാവുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാനഡയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു; പങ്കാളി പിടിയില്‍

International
  •  2 days ago
No Image

സൗദിയിലെ യൻബുവിലെ അപകടഭീഷണി അവസാനിച്ചു; സിവിൽ ഡിഫൻസിന്റെ 'ഓൾ ക്ലിയർ' പ്രഖ്യാപനം

Saudi-arabia
  •  2 days ago
No Image

യുവാക്കളോട് സമവായത്തിലെത്തണമെന്ന് മോഹൻ ഭാ​ഗവത്

latest
  •  3 days ago
No Image

സിക്കിം തുരങ്ക അപകടം: അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിച്ചു; അന്ത്യാജ്ഞലിയര്‍പ്പിച്ച് നാട് 

Kerala
  •  3 days ago
No Image

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റം: ഇന്ന് 440 രൂപ വര്‍ധിച്ചു

Kerala
  •  3 days ago
No Image

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെക്ക് ടൈഫോയ്ഡ്; ധര്‍മേന്ദ്രപ്രധാന്‍ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് അഭിജിത് ദീപ്‌കെ

National
  •  3 days ago
No Image

'പാറ്റ പ്രയോഗം യുവാക്കളെ ഉദ്ദേശിച്ചല്ല' അത് വ്യാജ അഭിഭാഷകരെയാണ്: പാറ്റകള്‍ കൂട്ടത്തോടെ പറന്നിറങ്ങിയപ്പോള്‍ പരാമര്‍ശം തിരുത്തി ചീഫ് ജസ്റ്റിസ് 

National
  •  3 days ago
No Image

''വീണയുടെ കമ്പനിക്ക് പണം നല്‍കിയത് പിണറായി വിജയനോടുള്ള അടുപ്പം കാരണം''; കര്‍ത്തയുടെ മൊഴി പുറത്ത്

Kerala
  •  3 days ago
No Image

മുന്‍ എം.എല്‍.എ ടിപിഎം സാഹിര്‍ അന്തരിച്ചു

Kerala
  •  3 days ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ സിജെപിയോട് 24 മണിക്കൂര്‍ ചോദിച്ചതെന്തിന്? പിന്നില്‍ കേന്ദ്രം ഭയക്കുന്ന ചില കാരണങ്ങള്‍

National
  •  3 days ago