ഒരു ടെലഫോണിന്റെ ദുഃഖം
അന്നുകാലത്ത് പ്രാണസങ്കടത്തോടെയുള്ള ഒരു നിലവിളി കേട്ടാണ് ഞാന്‍ ഉണര്‍ന്നത്. ഓടിച്ചെന്ന് മുറിയിലെ ലൈറ്റിട്ടു. ടെലഫോണ്‍ കണ്ണുനീരില്‍ കുതിര്‍ന്നിരിക്കുന്നത് കണ്ടു. ഞാന്‍ കാരണം തിരക്കി. അപ്പോള്‍ അത് ഇപ്രകാരം പറഞ്ഞു, 'മാസങ്ങളായി മണിയടികളൊന്നും വന്ന് എന്നെ പിടിച്ചു കുലുക്കുന്നില്ല. ഫോണുകളാന്നും എന്നെ വിളിക്കാന്‍ ശ്രമിക്കുന്നില്ല. ഈ ലോകത്തിന് എന്ത് സംഭവിച്ചുവോ ആവോ? ഏകാന്തതയാല്‍ ഞാന്‍ തകര്‍ന്നുപോയി.'
ഞാന്‍ വളരെനേരത്തോളം ആ പ്രശ്നത്തെക്കുറിച്ചു ചിന്തിച്ചു. ഒടുവില്‍ പെട്ടെന്ന് മനസില്‍ ഒരാശയം മിന്നിമാഞ്ഞു. ഞാന്‍ പുറത്ത് തെരുവില്‍ ചെന്നുനിന്ന് എന്റെ ഫോണ്‍ നമ്പറിലേക്ക് വിളിച്ചു. പെട്ടെന്നുതന്നെ വീട്ടിലേക്ക് തിരിച്ചുവരികയും ചെയ്തു. അപ്പോള്‍ ടെലഫോണ്‍ സന്തോഷത്താല്‍ ചുവന്നത് കണ്ടു.
അന്നുതൊട്ട് എന്നും ഞാന്‍ തെരുവില്‍ചെന്ന് എനിക്കുതന്നെ ഫോണ്‍ ചെയ്തു.
ഉസാമ അല്‍ ഉമര്‍
ഫളാഷ് കഥാകാരന്, 1968 ല്‍ സിറിയയിലെ ദമസ്കസില്‍ ജനിച്ചു. ഇപ്പോള്‍ ചിക്കാഗോവില്‍ താമസിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."