പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ്: മക്കള്‍ക്ക് മുഖ്യപങ്കെന്ന് അന്വേഷണ സംഘം
തിരുവനന്തപുരം: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പു കേസില്‍ സ്ഥാപന ഉടമകളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഉടമ റോയി ഡാനിയേല്‍, ഭാര്യ പ്രഭ തോമസ്, മക്കളായ റിനു മറിയം, റിയ ആന്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. റോയി ഡാനിയേലിന്റെ മക്കളായ റിയ, റിനു എന്നിവര്‍ക്കാണ് തട്ടിപ്പില്‍ മുഖ്യ പങ്കെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. എല്‍.എല്‍.പി എന്ന നിലയില്‍ കമ്പനികള്‍ രൂപീകരിച്ച് തട്ടിപ്പ് നടത്തിയത് ഇവരായിരുന്നുവെന്നും എസ്.പി കെ.ജി സൈമണ്‍ വ്യക്തമാക്കി.
2014 ല്‍ കമ്പനികളുടെ ഉടമസ്ഥാവകാശം മക്കളുടെ പേരിലേക്ക് മാറ്റിയിരുന്നു. നിക്ഷേപകര്‍ക്ക് അറിയാത്ത നിരവധി കാര്യങ്ങളുണ്ടെന്നും എസ്.പി കൂട്ടിച്ചേര്‍ത്തു.
നാലു പേരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് നടപടികള്‍. വിശ്വാസ വഞ്ചന, സാമ്പത്തിക ക്രമക്കേട് തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തുക.
വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഡല്‍ഹി വിമാനത്താവളത്തില്‍നിന്നും കഴിഞ്ഞദിവസമാണ് മക്കള്‍ അറസ്റ്റിലായത്. ഇന്നലെ സ്ഥാപന ഉടമ റോയി ഡാനിയേലും ഭാര്യ പ്രഭ തോമസും പിടിയിലായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."