മുഖ്യമന്ത്രിയ്ക്കും പി.എസ്.സി ചെയര്‍മാനുമെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്ന് കെ.സുരേന്ദ്രന്‍
തിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും ജോലി ലഭിക്കാത്തതില്‍ മനംനൊന്ത് തിരുവനന്തപുരത്ത് യുവാവ് ജീവനൊടുക്കിയതില്‍ മുഖ്യമന്ത്രിക്കും പി.എസ്.സി ചെയര്‍മാനുമെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. പി.എസ്.സിയുടെ സുതാര്യത നഷ്ടമാക്കി. ഒഎംആര്‍ ഷീറ്റില്‍ പോലും തട്ടിപ്പാണെന്നും അദ്ദേഹം ആരോപിച്ചു.
പി.എസ്.സിയും സര്‍ക്കാരുമാണ് ഈ ആത്മഹത്യയ്ക്ക് ഉത്തരവാദി. അനുവിന്റെ ആത്മഹത്യ ഒറ്റപ്പെട്ട സംഭവമല്ല. അനുവിന്റെ കുടുംബത്തെ സഹായിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പത്താം ക്ലാസ് പാസാകാത്ത സ്വപ്നയ്ക്ക് രണ്ട് ലക്ഷം രൂപ പ്രതിമാസ ശമ്പളം കൊടുത്താണ് ഈ സര്‍ക്കാര്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിയമിച്ചത്. അങ്ങനെ എത്ര എത്ര സ്വപ്നമാര്‍ ഇങ്ങനെ നിയമിതരായെന്നും അദ്ദേഹം ചോദിച്ചു.
എല്ലാ ഡി.വൈ.എഫ.്‌ഐ നേതാക്കന്മാരുടെ ഭാര്യമാര്‍ക്കും ബന്ധുക്കള്‍ക്കും വരെ സര്‍ക്കാര്‍ ജോലിയായി. ഇതൊരു ഭാര്യാ പ്രസ്ഥാനമായി. ഭാര്യമാരുടെ നവോത്ഥാനം മാത്രമാണ് നടക്കുന്നതെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."