കൊണ്ടോട്ടി നഗരസഭയില്‍ നഗരാരോഗ്യ കേന്ദ്രത്തിന് സര്‍ക്കാര്‍ അനുമതി
കൊണ്ടോട്ടി: നഗരസഭയില്‍ പുതിയ നഗരാരോഗ്യകേന്ദ്രത്തിന് സര്‍ക്കാര്‍ അനുമതി. നെടിയിരുപ്പ് മുസ്‌ലിയാരങ്ങാടിയില്‍ ആരംഭിക്കുന്ന പുതിയ കേന്ദ്രം 25ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. സാധാരണ പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ സൗകര്യമാണ് നഗരാരോഗ്യകേന്ദ്രത്തില്‍ നിന്നും ലഭ്യമാവുക.
സംസ്ഥാനത്ത് പുതുതായി അനുവദിച്ച നഗരസഭകളില്‍ കൊണ്ടോട്ടിക്കാണ് ആദ്യമായി നഗരാരോഗ്യകേന്ദ്രം അനുവദിക്കുന്നത്. ഒരു ഡോക്ടറും ഒരു നഴ്‌സുമാണ് ഇവിടെയുണ്ടാകുക. പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്നു വ്യത്യസ്തമായി വൈകീട്ട് 3.30 മുതല്‍ 6.30 വരെ ഒ.പി പ്രവര്‍ത്തിക്കും. മുസ്‌ലിയാരങ്ങാടിയില്‍ വാടകക്കെട്ടിടത്തിലാണ് കേന്ദ്രം പ്രവര്‍ത്തിക്കുക.
നിലവില്‍ നഗരസഭക്കു കീഴില്‍ കൊണ്ടോട്ടി സാമൂഹികാരോഗ്യ കേന്ദ്രവും ചിറയില്‍ പ്രാഥമികാരോഗ്യകേന്ദ്രവുമാണുള്ളത്. ഇതു കൂടാതെയാണ് പുതിയ ആശുപത്രി നഗരസഭക്ക് അനുവദിച്ചിരിക്കുന്നത്. ഉദ്ഘാടനചടങ്ങില്‍ ടി.വി ഇബ്രാഹീം എം.എല്‍.എ, നഗരസഭാ ചെയര്‍മാന്‍ സി. നാടിക്കുട്ടി സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."