രക്തദാനത്തിന്റെ സന്ദേശവാഹകനു സംസ്ഥാനതല പുരസ്കാരം
ചെറുവത്തൂര്‍: 50 തവണ രക്തം ദാനം ചെയ്ത് രക്തദാന ബോധവല്‍ക്കരണത്തിന്റെ സന്ദേശവാഹകനായ യുവാവിനു സംസ്ഥാനതല പുരസ്കാരം. കേരള സംസ്ഥാന ആരോഗ്യ വകുപ്പിനു കീഴിലുള്ള കേരള രക്തദാന കൗണ്‍സിലിന്റെ രക്തദാതാവിനുള്ള പുരസ്കാരമാണ് പിലിക്കോട് എരവിലെ പി.വി സന്തോഷ് കുമാറിനു ലഭിച്ചത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു നടന്ന ചടങ്ങില്‍ ആരോഗ്യ മന്ത്രി കെ.കെ ശൈലജയില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.
സംസ്ഥാനത്തെ അഞ്ചു വ്യക്തികള്‍ക്കും അഞ്ചു സ്ഥാപനങ്ങള്‍ക്കുമാണ് ഈ വര്‍ഷം പുരസ്കാരം സമ്മാനിച്ചത്. മൂന്നു മാസം കൂടുമ്പോള്‍ ആവശ്യക്കാരുണ്ടെങ്കില്‍ അവര്‍ക്കോ രക്തബാങ്കിലോ രക്തം ദാനം ചെയ്യുന്നതാണ് നാല്പതുകാരനായ സന്തോഷിന്റെ രീതി.
റവന്യു വകുപ്പില്‍ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റായി ചെറുവത്തൂര്‍ വില്ലേജ് ഓഫിസില്‍ ജോലി ചെയ്തുവരുന്നു. എക്കോസ് എരവില്‍, മഹാത്മജിസാന്ത്വന ട്രസ്റ്റ്, യുക്തിവാദി സംഘം, പിലിക്കോട് ഫൈന്‍ ആര്‍ട്സ് സൊസൈറ്റി എന്നീ പ്രസ്ഥാനങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."