നാളെ മുതല്‍ ജൂണ്‍ 30 വരെ ബംഗളൂരുവിലേക്ക് പ്രത്യേക ട്രെയിന്‍
തിരുവനന്തപുരം: നാളെ മുതല്‍ ജൂണ്‍ 30 വരെ ബംഗളൂരുവിലെ കൃഷ്ണരാജപുരത്തേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് ഉണ്ടാകും.കൊച്ചു വേളിയില്‍നിന്നു നാളെ വൈകിട്ടു 5ന് പുറപ്പെടുന്ന സുവിധ ട്രെയിന്‍ (82644) പിറ്റേ ദിവസം രാവിലെ 8.40ന് കൃഷ്ണരാജപുരത്ത് എത്തും. കൊല്ലം,കായംകുളം,കോട്ടയം,എറണാകുളം,തൃശൂര്‍,പാലക്കാട്,കോയമ്പത്തൂര്‍, ഈറോഡ്,ബംഗാരപേട്ട,വൈറ്റ്ഫീല്‍ഡ് എന്നിവിടങ്ങളില്‍ സ്‌റ്റോപ്പ് ഉണ്ടാകും. മടക്ക ട്രെയിന്‍ തിങ്കളാഴ്ച ഉച്ചയ്ക്കു 2നു പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 6ന് കൊച്ചുവേളിയിലെത്തും. 8 സ്ലീപ്പര്‍, 2 തേഡ് എസി, 2 ജനറല്‍ എന്നിങ്ങനെയാണ് ട്രെയിനിലുണ്ടാകുക. ഇത് താല്‍ക്കാലിക നടപടിയാണെങ്കിലും കൊച്ചുവേളി - ബാനസവാടി ഹംസഫര്‍ എക്‌സ്പ്രസ് ഞായറാഴ്ച സര്‍വീസ് നടത്താനുളള സാധ്യതയും റെയില്‍വേ ആരാഞ്ഞിട്ടുണ്ട്. ഞായറാഴ്ച സ്ഥിരം സര്‍വീസ് ലഭിക്കാന്‍ ഇപ്പോള്‍ ആഴ്ചയില്‍ 2 ദിവസം സര്‍വീസ് നടത്തുന്ന ഹംസഫര്‍ എക്‌സ്പ്രസിന്റെ യാത്രാദിവസങ്ങളിലും സമയക്രമത്തിലും മാറ്റം വരുത്തിയാല്‍ മതിയാകും. ഹംസഫര്‍ എക്‌സ്പ്രസ് ആഴ്ചയില്‍ 3 ദിവസം ഓടിക്കുന്നതിനോട് ദക്ഷിണ പശ്ചിമ റെയില്‍വേയ്ക്കും എതിര്‍പ്പില്ലെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."