HOME
DETAILS
MAL
ആണവ നിരായുധീകരണത്തില്‍നിന്ന് പിന്‍വാങ്ങുമെന്ന് ഉ.കൊറിയ
backup
August 28 2018 | 18:08 PM
പ്യോങ്‌യാങ്: ആണവ നിരായുധീകരണ ചര്‍ച്ചകള്‍ പ്രതിസന്ധിയിലാണെന്നും ചര്‍ച്ച തകരാനിടയുണ്ടെന്നും മുന്നറിയിപ്പ് നല്‍കി ഉത്തര കൊറിയ. അമേരിക്കയ്ക്ക് എഴുതിയ കത്തിലാണ് ഉ.കൊറിയന്‍ വൃത്തങ്ങള്‍ നിരായുധീകരണ നീക്കത്തില്‍നിന്നു പിന്‍വാങ്ങുന്ന കാര്യം സൂചിപ്പിച്ചത്.
യു.എസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോക്ക് നേരിട്ടാണ് കത്ത് അയച്ചിരിക്കുന്നത്. ഈ അവസ്ഥയില്‍ ആണവ നിരായുധീകരണ നടപടികളുമായി മുന്നോട്ടുപോകാനാവില്ലെന്നാണ് കിം ജോങ് ഉന്‍ സര്‍ക്കാരിന്റെ അഭിപ്രായമെന്നും കത്തില്‍ പറയുന്നു. സമാധാന കരാറില്‍ ഒപ്പിടാന്‍ മുന്നിട്ടിറങ്ങിയ ഉ.കൊറിയയുടെ പ്രതീക്ഷകള്‍ പൂര്‍ത്തീകരിക്കാന്‍ അമേരിക്ക ഇതുവരെ തയാറല്ല. ഈ നിലക്കാണെങ്കില്‍ ചര്‍ച്ചകളുമായി മുന്നോട്ടുപോകാനാവില്ലെന്നും കത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."