HOME
DETAILS
MAL
പോപുലര്‍ ഫ്രണ്ടിനെതിരായ നിരോധനം റദ്ദാക്കി
backup
August 28 2018 | 19:08 PM
കോഴിക്കോട്: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളെ നിരോധിച്ച ജാര്‍ഖണ്ഡ് സര്‍ക്കാരിന്റെ നടപടി ജാര്‍ഖണ്ഡ് ഹൈക്കോടതി റദ്ദാക്കിയെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നിരോധനവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും കോടതി റദ്ദാക്കിയിട്ടുണ്ട്. സംഘടനക്കെതിരേ നടത്തുന്ന നീക്കങ്ങള്‍ അവസാനിപ്പിക്കണമെന്നും ചെയര്മാന് ഇ. അബൂബക്കര്‍ ആവശ്യപ്പെട്ടു.
വാര്‍ത്താസമ്മേളനത്തില്‍ എം. മുഹമ്മദലി ജിന്ന, നാസറുദ്ദീന്‍ എളമരം, അബ്ദുല്‍ വാഹിദ് സേഠ്, ഇ.എം അബ്ദുറഹ്മാന് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."