സമസ്ത പൊതുപരീക്ഷ: അവാര്‍ഡ് ദാനവും ഉപഹാര സമര്‍പ്പണവും നാളെ
തേഞ്ഞിപ്പലം: സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡ് ഈ വര്‍ഷം നടത്തിയ പൊതുപരീക്ഷകളിലെ റാങ്ക് ജേതാക്കള്‍ക്കുള്ള അവാര്‍ഡ് ദാനവും സമസ്ത 90-ാം വാര്‍ഷിക മഹാസമ്മേളനത്തിന്റെ ചരിത്രവിജയത്തിന് മുഖ്യകാര്‍മികത്വം വഹിച്ച ജനറല്‍ കണ്‍വീനര്‍ കോട്ടുമല ടി.എം ബാപ്പു മുസ്ലിയാര്‍ക്ക് സമസ്ത 90-ാം വാര്‍ഷിക സ്വാഗത സംഘം നല്കുന്ന ഉപഹാര സമര്‍പ്പണവും നാളെ രാവിലെ എട്ടിന് ചേളാരി സമസ്താലയത്തില്‍ നടക്കും.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് എ.പി മുഹമ്മദ് മുസ്ലിയാര് കുമരംപുത്തൂര്‍ അധ്യക്ഷത വഹിക്കും. സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി കോട്ടുമല ടി.എം ബാപ്പു മുസ്ലിയാര് സ്വാഗതം പറയും.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാര് മുഖ്യപ്രഭാഷണം നടത്തും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ട്രഷറര്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ ക്യാഷ് അവാര്‍ഡും സമസ്ത പൊതുപരീക്ഷാ ബോര്‍ഡ് ചെയര്മാന് എം.ടി അബ്ദുല്ല മുസ്ലിയാര് മെമന്റോയും സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ.പി അബ്ദുസ്സലാം മുസ്ലിയാര് ഷീല്‍ഡുകളും സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ് സി.കെ.എം സ്വാദിഖ് മുസ്ലിയാര് അനുമോദനപത്രവും പി. അബ്ദുല്‍ഹമീദ് എം.എല്‍.എ മികച്ച മദ്റസകള്‍ക്കുള്ള ഉപഹാരവും വിതരണം ചെയ്യും.
ചടങ്ങില്‍ സമസ്തയുടെയും പോഷക സംഘടനകളുടെയും നേതാക്കള്‍ ആശംസാ പ്രസംഗം നടത്തും.
സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡ് അല്‍-ഐന്‍ സുന്നി സെന്ററിന്റെ സഹായത്തോടെ സമസ്ത കേരള മദ്റസാ മാനേജ്മെന്റ് അസോസിയേഷനുമാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. അവാര്‍ഡ് ഏറ്റുവാങ്ങുന്നതിന് വിദ്യാര്‍ഥികള്‍, ബന്ധപ്പെട്ട മുഅല്ലിംകള്‍, മദ്റസ ഭാരവാഹികള്‍ എന്നിവര്‍ രാവിലെ എട്ടിന് മുന്‍പായി സമസ്താലയത്തില്‍ എത്തിച്ചേരണമെന്ന് മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ അറിയിച്ചു.
മദ്റസ പാഠപുസ്തകം: അധ്യാപകസഹായി പ്രകാശനം നാളെ
തേഞ്ഞിപ്പലം: സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡ് ഈ വര്‍ഷം പരിഷ്കരിച്ച ഒന്ന്, രണ്ട്, മൂന്ന് ക്ലാസുകളിലെ പാഠപുസ്തകങ്ങളുടെ അധ്യാപക സഹായി നാളെ രാവിലെ സമസ്താലയത്തില്‍ നടക്കുന്ന അവാര്‍ഡ്ദാന ചടങ്ങില്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്യും.
ചടങ്ങില്‍ സംബന്ധിക്കുന്ന മുഅല്ലിംകള്‍ക്ക് സ്പെഷ്യല്‍ ഡിസ്കൗണ്ടിലൂടെ കോപ്പികള്‍ കൈപ്പറ്റാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."