HOME
DETAILS

സന്നദ്ധപ്രവര്‍ത്തകര്‍ക്ക് രക്ഷയൊരുക്കി ലൈഫ് ഗാര്‍ഡുകള്‍

  
backup
August 29 2018 | 07:08 AM

%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95

കുട്ടനാട്: കുട്ടനാട്ടിലെ വീടുകള്‍ വാസയോഗ്യമാക്കാന്‍ ഇറങ്ങിയ ആയിരങ്ങള്‍ക്ക് രക്ഷയേകി ടൂറിസം വകുപ്പിന്റെ 33 ലൈഫ് ഗാര്‍ഡുകള്‍. വെള്ളം കയറിയ പ്രദേശങ്ങള്‍ ശുചിയാക്കാന്‍ ഇറങ്ങിയിരിക്കുന്ന സന്നദ്ധ പ്രവര്‍ത്തകരുടെ ജീവന് സുരക്ഷയേകുക എന്ന ലക്ഷ്യത്തോടെയാണ് ഇവരുടെ സേവനം. എറണാകുളത്തു നിന്നുള്ള 24 പേരും ആലപ്പുഴയില്‍ നിന്നുള്ള ഒമ്പതുപേരും അടങ്ങുന്ന സംഘം മൂന്നു ദിവസത്തേക്ക് ഇനി കുട്ടനാട്ടില്‍ ഉണ്ടാകും. രാവിലെ എട്ടുമുതല്‍ ഇവരുടെ സേവനം തുടങ്ങും. ക്യാമ്പുകളിലേക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കുമായി പാക്കറ്റ് വെള്ളവും അഞ്ച് ജയിലുകളിലെ ഭക്ഷണവും ഇവര്‍തന്നെയാണ് എത്തിക്കുന്നത്. സ്വന്തം വീട്ടില്‍ വെള്ളം കയറി സാധനങ്ങള്‍ എല്ലാം നശിച്ചപ്പോഴും അതൊന്നും വകവയ്ക്കാതെ ഔദ്യോഗികമല്ലാതെ 100 കണക്കിന് ആളുകളെ രക്ഷപ്പെടുത്തിയ കഥ പറയാനുണ്ട് ഓരോരുത്തര്‍ക്കും. തോട്ടപ്പള്ളി സ്വദേശിയായ പി.കെ വിനോദ് എടത്വ,തകഴി,തലവടി,തുടങ്ങിയ ഭാഗങ്ങളിലെ അഞ്ഞൂറോളം പേരെയാണ് രക്ഷപ്പെടുത്തിയത്. രണ്ടു വര്‍ഷം മുന്‍പ് ഫോര്‍ട്ട് കൊച്ചിയില്‍ നടന്ന ബോട്ട് അപകടത്തില്‍ 26 പേരെ രക്ഷപെടുത്തി അപകടത്തിന്റെ ആഘാതം കുറച്ച ലൈഫ് ഗാര്‍ഡാണ് വിനോദ്. ഇതിന് സംസ്ഥാന സര്‍ക്കാര്‍ പ്രശംസപത്രം നല്‍കി ആദരിക്കുകയും ചെയ്തു.ചെറായി ബീച്ചില്‍ ലൈഫ് ഗാര്‍ഡായി ജോലി ചെയ്യുന്ന പി.കെ സാജന് പ്രളയത്തില്‍ സ്വന്തം വീട്ടിലെ എല്ലാ വസ്തുക്കളും നഷ്ടപ്പെട്ടിരുന്നു. പ്രളയത്തില്‍ പൂര്‍ണമായും മുങ്ങിയ എറണാകുളം ചേന്ദമംഗലത്തായിരുന്നു സാജന്റെ രക്ഷാപ്രവര്‍ത്തനം. മൂന്നു ഗര്‍ഭിണികളെ രക്ഷപ്പെടുത്തിയതും ഡയാലിസിസിനായി രോഗിയെ കൊണ്ടുപോയതും എല്ലാം സാജന്‍ ഓര്‍ത്തെടുത്തു. വരും ദിവസങ്ങളിലും അപകടമൊന്നുമുണ്ടാകാതെ ജനങ്ങളുടെ ജീവന് സുരക്ഷയേകാനാണ് ഇവരുടെ തീരുമാനം.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്താണ് പേജർ ? ഹിസ്ബുള്ളയുടെ പേജറുകൾ പൊട്ടിത്തെറിച്ചതെങ്ങനെ ?

International
  •  3 months ago
No Image

അബ്ദുറഹീം മോചനം: അന്തിമ വാദം ഒക്ടോബർ പതിനേഴിന്, മോചനവും അന്ന് അറിയാം

Saudi-arabia
  •  3 months ago
No Image

​ഗോവയ്ക്ക് ജംഷഡ്പൂരിന്റെ ഇൻജുറി കിക്ക്

Football
  •  3 months ago
No Image

യുഎഇ; വാഹനപകടത്തിൽ പന്ത്രണ്ട് വയസ്സുകാരന്‍ മരിച്ചു

uae
  •  3 months ago
No Image

ദുബൈയിലെ ആദ്യ എയർ ടാക്സി സ്റ്റേഷൻ ഉടൻ പ്രഖ്യാപിക്കുമെന്ന് ആർടിഎ

uae
  •  3 months ago
No Image

ലബനാനില്‍ വിവിധയിടങ്ങളില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് മൂവായിരത്തോളം പേര്‍ക്ക് പരുക്ക്; എട്ടുപേര്‍ മരിച്ചു

International
  •  3 months ago
No Image

തുടർച്ചയായ രണ്ടാം ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി കിരീടം ചൂടി ഇന്ത്യ

Others
  •  3 months ago
No Image

സുരക്ഷിത വെബ് ബ്രൗസിങ് നിർദേശങ്ങളുമായി യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ

uae
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-17-09-2024

PSC/UPSC
  •  3 months ago
No Image

ചെങ്ങന്നൂര്‍- ഇറപ്പുഴ ചതയം ജലോത്സവം: പള്ളിയോടങ്ങള്‍ കൂട്ടിയിടിച്ചു, ഒരാള്‍ മുങ്ങി മരിച്ചു

Kerala
  •  3 months ago