മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍; കൗണ്‍സിലര്‍മാരെ നിയമിക്കുന്നു
പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍, പ്രീമെട്രിക്, പോസ്റ്റ്‌മെട്രിക് ഹോസ്റ്റലുകള്‍ എന്നിവകളിലെ അന്തേവാസികളായ വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിങ് നല്‍കുന്നതിനും കരിയര്‍ ഗൈഡന്‍സ് നല്‍കുന്നതിനും കരാറടിസ്ഥാനത്തില്‍ കൗണ്‍സിലര്‍മാരെ നിയമിക്കുന്നു.
യോഗ്യത:
എം.എ സൈക്കോളജി, എം.എസ്.ഡബ്ലിയു (സ്റ്റുഡന്റ് കൗണ്‍സിലിങ് പരിശീലനം നേടിയവരായിരിക്കണം), എം.എസ്.സി സൈക്കോളജി. കൗണ്‍സിലിങ്ങില്‍ സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ നേടിയവര്‍ക്കും സ്റ്റുഡന്റ് കൗണ്‍സിലിങ് രംഗത്തു മുന്‍പരിചയമുള്ളവര്‍ക്കും മുന്‍ഗണന.
പ്രതിഫലം:
പ്രതിമാസം 18,000 രൂപ ഹോണറേറിയം, യാത്രാപ്പടി പരമാവധി രണ്ടായിരം രൂപ.
ഒഴിവുകള്‍: 49. (പുരുഷന്‍ 23, സ്ത്രീ 26)
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട (ഫോണ്‍ : 0472 2812557), ഇടുക്കി, എറണാകുളം, കോട്ടയം (ഫോണ്‍ : 0486 2222399), പാലക്കാട്, തൃശൂര്‍ (ഫോണ്‍ : 0491 2505383), മലപ്പുറം, കോഴിക്കോട്, വയനാട് (ഫോണ്‍ : 0495 2376364), കണ്ണൂര്‍, കാസര്‍കോട് (ഫോണ്‍: 0497 2700357) ജില്ലകളിലാണ് ഒഴിവുകളുള്ളത്.
താല്‍പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ എഴുതിയ അപേക്ഷ (നിയമനം ആഗ്രഹിക്കുന്ന ജില്ല സഹിതം) യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫേട്ടോ, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ്, അഡ്രസ് പ്രൂഫ്, ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ് എന്നിവ സഹിതം ജൂലൈ 29നു മുന്‍പായി ബന്ധപ്പെട്ട ഓഫിസില്‍ സമര്‍പ്പിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."