HOME
DETAILS

ചെറുചക്കി ചോലയിലേക്ക് സന്ദര്‍ശക പ്രവാഹം: ഒന്നും അറിയാതെ വനം വകുപ്പ്

  
backup
August 29 2018 | 07:08 AM

%e0%b4%9a%e0%b5%86%e0%b4%b1%e0%b5%81%e0%b4%9a%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-%e0%b4%9a%e0%b5%8b%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b8%e0%b4%a8

വടക്കാഞ്ചേരി: മഹാപ്രളയവും ഉരുള്‍പൊട്ടലുകളും നാടിന് തീരാവേദന സമ്മാനിയ്ക്കുന്ന ഈ ഓണകാലത്തും ചിറ്റണ്ട ചെറുചക്കി ചോലയിലേക്ക് സന്ദര്‍ശക പ്രവാഹം.
സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നൂറ് കണക്കിന് പേര്‍ കിലോമീറ്ററുകള്‍ വനത്തിലൂടെ കാല്‍നടയായി ചെറുചക്കിയിലെത്തുമ്പോള്‍ സുരക്ഷ കടലാസില്‍ മാത്രം.
വനത്തിനുള്ളിലെ പ്രകൃതി രമണീയതയുടെ നിറകുടവും സംസ്ഥാന സര്‍ക്കാര്‍ ഇക്കോ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരണം ഏറ്റെടുക്കുമെന്ന് പ്രഖ്യാപിയ്ക്കുകയും ചെയ്ത ചെറുചക്കി ചോലയില്‍ ജനങ്ങളെ നിയന്ത്രിയ്ക്കാന്‍ ഒരു ഉദ്യോഗസ്ഥന്‍ പോലും ഇല്ല എന്നതാണ് സ്ഥിതി. മിനി ഡാമില്‍ ഇറങ്ങി കുളിയ്ക്കുന്നവരില്‍ കുട്ടികള്‍ വരെയുണ്ട്. എന്തെങ്കിലും അപകടം സംഭവിച്ചാല്‍ ജീവന്‍ നഷ്ടപ്പെടുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ല. വനത്തില്‍ സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടം വേറെയും.
വര്‍ഷകാലത്ത് ജലസമൃദ്ധിയുടേയും മനോഹര വെള്ളച്ചാട്ടത്തിന്റേയും പ്രതീകമാകുന്ന ചെറുചക്കി ചോല വേനലില്‍ നൊമ്പര കാഴ്ച്ചയാകും.
മിനി ഡാം ഇപ്പോള്‍ ജലസമൃദ്ധമാണ് . വേനലില്‍ ശോഷിച്ച് ചെറിയൊരു കുള സമാനമായി മാറും. മിനി ഡാമിന്റെ നവീകരണം അധികൃതര്‍ യഥാസമയം പൂര്‍ത്തിയാക്കിയിരുന്നെങ്കില്‍ മേഖലയിലെ ഏറ്റവും വലിയ ജലസ്രോതസായി ചെറുചക്കി ചോലയെ നിലനിര്‍ത്താനാകുമായിരുന്ന് എന്ന് നാട്ടുകാര്‍ പറയുന്നു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇപ്പോഴും നിരവധി പേര്‍ ചെറുചക്കി ചോലയിലെത്തുന്നുണ്ട്.
ഇവര്‍ക്ക് യാതൊരു സുരക്ഷിതവുമില്ലാത്ത കേന്ദ്രമായി ഈ ടൂറിസം കേന്ദ്രം മാറുമ്പോള്‍ അത് ദുരന്തങ്ങളില്‍ നിന്ന് പാഠം പഠിയ്ക്കാത്ത അധികൃതരുടെ അനാസ്ഥയുടെ പ്രതീകമായി അത് മാറുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വയനാട്ടിലെ കണക്കില്‍ വ്യാജ വാര്‍ത്ത, പിന്നില്‍ അജണ്ട; അസത്യം പറക്കുമ്പോള്‍ സത്യം അതിന്റെ പിന്നാലെ മുടന്തുകയാണ് ചെയ്യുക'

Kerala
  •  3 months ago
No Image

മകളുമായി അടുപ്പം; 19 കാരനെ വിളിച്ചുവരുത്തി കുത്തിക്കൊലപ്പെടുത്തി പിതാവ്

Kerala
  •  3 months ago
No Image

സോളാര്‍ കേസ് അട്ടിമറിച്ച പണം കൊണ്ട് അജിത് കുമാര്‍ ഫ്‌ലാറ്റ് വാങ്ങി മറിച്ചുവിറ്റു; 33 ലക്ഷത്തിന് വാങ്ങിയ ഫ്‌ലാറ്റ് മറിച്ചുവിറ്റത് 65 ലക്ഷം രൂപയ്ക്ക്: വീണ്ടും ആരോപണവുമായി പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

സ്വർണവില സർവകാല റെക്കോർഡിൽ; പൊന്ന് തൊട്ടാൽ പൊള്ളും

Economy
  •  3 months ago
No Image

മൈനാഗപ്പള്ളി അപകടം: കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കാൻ താൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് ശ്രീക്കുട്ടി, അജ്മൽ മദ്യം കഴിപ്പിച്ചെന്നും മൊഴി

Kerala
  •  3 months ago
No Image

കാഫിർ സ്‌ക്രീൻഷോട്ട് ഷെയർ ചെയ്തയാളെ വീണ്ടും ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തത് സിപിഎം

Kerala
  •  3 months ago
No Image

വിവാദങ്ങൾക്കിടെ മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും; തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതിൽ 'നടക്കാത്ത' അന്വേഷണത്തിന്റെ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും

Kerala
  •  3 months ago
No Image

കൊല്ലത്ത് സുഹൃത്തായ യുവതിയുടെ വീടിന് മുന്നിൽ തീകൊളുത്തി യുവാവ് ആത്മഹത്യ ചെയ്തു

Kerala
  •  3 months ago
No Image

പൂരം കലക്കല്‍: നടക്കാത്ത അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് നല്‍കാന്‍ എ.ഡി.ജി.പി

Kerala
  •  3 months ago
No Image

 പേജറും വാക്കിടോക്കിയും നിര്‍മിച്ചത് മൊസാദ് മേല്‍നോട്ടത്തിലെന്ന് ഇന്റലിജന്‍സ്

International
  •  3 months ago