HOME
DETAILS

യു.എസില്‍ ഇസ്‌ലാം പേടി

  
backup
April 27, 2019 | 9:06 PM

%e0%b4%af%e0%b5%81-%e0%b4%8e%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%87%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b2%e0%b4%be%e0%b4%82-%e0%b4%aa%e0%b5%87%e0%b4%9f%e0%b4%bf

 

13കാരിക്ക് ഗുരുതര
പരുക്ക്

കാലിഫോര്‍ണിയ: റോഡരികിലൂടെ നടന്നുപോകുന്നവരുടെ നേരെ കാറിടിച്ചുകയറ്റി അപായപ്പെടുത്താന്‍ ശ്രമം. കാലിഫോര്‍ണിയയിലാണ് മുസ്‌ലിംകളോടുള്ള വിദ്വേഷം മൂലം കാല്‍നട യാത്രികരായ എട്ടംഗസംഘത്തിനു നേരെ കാറിടിച്ചു കയറ്റിയത്. കാറിനടിയില്‍പെട്ട് സംഘത്തിലെ എല്ലാവര്‍ക്കും പരുക്കേറ്റു. ഇതില്‍ 13 വയസുള്ള പെണ്‍കുട്ടിയുടെ നില ഗുരുതരമാണ്. തലച്ചോറിനു പരുക്കേറ്റ കുട്ടി കോമ അവസ്ഥയിലാണെന്ന് വാര്‍ത്താ ഏജന്‍സിയായ എ.പി റിപ്പോര്‍ട്ട് ചെയ്തു. എല്ലുകള്‍ പൊട്ടി സംഘത്തിലെ മൂന്നുപേര്‍ ആശുപത്രിയിലാണ്.


34കാരനായ ഇസയാ ജോള്‍ പീപ്ലസ് ആണ് അക്രമി. ഇയാളെ പൊലിസ് അറസ്റ്റ് ചെയ്തു. ജീവപര്യന്തം തടവ് ഉള്‍പ്പെടെയുള്ള ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ഇയാള്‍ക്കെതിരേ ചുമത്തിയതായി സാന്റ ക്ലാരയിലെ ജില്ലാ അറ്റോര്‍ണി ചീഫ് അസിസ്റ്റന്റ് ജെ ബോയര്‍സ്‌കി പറഞ്ഞു. വംശീയവിദ്വേഷത്തിനും അക്രമിക്കെതിരേ കേസെടുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാല്‍നട യാത്രക്കാരില്‍ മുസ്‌ലിംകളും ഉണ്ടെന്നുകരുതി മനഃപൂര്‍വമാണ് പ്രതി കാര്‍ ഇടിച്ചുകയറ്റിയത്.


ഇത്തരം സംഭവങ്ങളില്‍ ഇരയുടെ മതത്തോടുള്ള വിദ്വേഷമാണ് അക്രമികളെ ക്രൂരതക്കു പ്രേരിപ്പിക്കുന്നത് എന്നത് അലോസരപ്പെടുത്തുന്ന കാര്യമാണെന്നു പൊലിസ് പറയുന്നു. അക്രമിക്ക് വധശ്രമം നടത്തിയ ശേഷവും യാതൊരു കുറ്റബോധവുമില്ലെന്ന് സണ്ണിവാലയിലെ പൊതുസുരക്ഷാ വിഭാഗം മേധാവി ഫാന്‍ എന്‍ഗോ ചൂണ്ടിക്കാട്ടി. കാര്‍ ഡ്രൈവര്‍ ജീസസിനു നന്ദിയെന്ന് തുടര്‍ച്ചയായി പിറുപിറുക്കുന്നുണ്ടായിരുന്നുവെന്ന് കാര്‍ കാല്‍നട യാത്രികരെ ഇടിച്ചയുടനെ സ്ഥലത്തെത്തിയ ദൃക്‌സാക്ഷി ഡോണ്‍ ഡ്രാപ്പര്‍ പറഞ്ഞു. അതേസമയം അക്രമി ഇറാഖ് യുദ്ധത്തില്‍ പങ്കെടുത്തയാളാണെന്നും യുദ്ധത്തിനുശേഷം കടുത്ത മാനസിക സംഘര്‍ഷം നേരിടുന്നയാളാണെന്നും അയാളുടെ കുടുംബം പറയുന്നു. മനഃപൂര്‍വം ഇടിച്ചതല്ലെന്നും മനോരോഗമുള്ളതിനാലാണ് അപകടം വരുത്തിയതെന്നുമാണ് അക്രമിയുടെ അഭിഭാഷകന്‍ പറഞ്ഞത്.


അതേസമയം അമേരിക്കയില്‍ വംശീയവിദ്വേഷം മൂലമുള്ള അക്രമങ്ങളില്‍ 2017ല്‍ 17 ശതമാനം വര്‍ധന ഉണ്ടായിട്ടുണ്ടെന്ന് എഫ്.ബി.ഐ വ്യക്തമാക്കി. ഇത്തരത്തിലുള്ള 7,175 സംഭവങ്ങളുണ്ടായതില്‍ 15 പേര്‍ കൊല്ലപ്പെടുകയും ചെയ്തു. 2016ല്‍ ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായ ശേഷം അമേരിക്കയില്‍ വിദ്വേഷ വധശ്രമങ്ങള്‍ വലിയ തോതില്‍ കൂടിയിട്ടുണ്ടെന്ന് ദക്ഷിണ പട്ടിണിനിവാരണ കേന്ദ്രവും പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒറ്റ ഗോളകലെ എംബാപ്പെ, രണ്ടെണ്ണമടിച്ചാൽ സിംഹാസനം; ലോകകപ്പിലെ മഹാ റെക്കോർഡിനരികെ ലയണൽ മെസി

Football
  •  9 days ago
No Image

അൽഹിന്ദിന്റെ ടെൻഡർ റദ്ദാക്കി ഡൽഹി ഹൈക്കോടതി; യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് പ്രതിസന്ധി രൂക്ഷമാകാൻ സാധ്യത

uae
  •  9 days ago
No Image

എല്ലാ തീരുമാനങ്ങള്‍ക്കും മുന്‍കൂര്‍ അനുമതി വേണം; സംസ്ഥാന വഖഫ് ബോര്‍ഡ് നയപരമായ തീരുമാനമെടുക്കുന്നത് വിലക്കി ഹൈക്കോടതി

Kerala
  •  9 days ago
No Image

പയ്യന്നൂരിലെ ഒന്നരവയസുകാരന്റെ മരണകാരണം അനസ്തീഷ്യയ്ക്ക് പിന്നാലെ തലച്ചോറില്‍ ഓക്‌സിജന്‍ കിട്ടാത്തത്: പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് 

Kerala
  •  9 days ago
No Image

കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ 9 വയസുകാരന്‍ ശസ്ത്രക്രിയയ്ക്കിടെ മരിച്ചു; കേസെടുത്ത് പൊലിസ്

Kerala
  •  9 days ago
No Image

വിജയ് കൊച്ചിയില്‍ എത്തും; ഓപ്പറേഷന്‍ തൂഫാന് പിന്തുണ, മോഹന്‍ലാലിനൊപ്പം വേദി പങ്കിടും

Kerala
  •  9 days ago
No Image

കോഴിക്കോട് മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെ അപകടം; തൊഴിലാളിക്ക് ദാരുണാന്ത്യം, ഒരാളുടെ നില ഗുരുതരം

Kerala
  •  9 days ago
No Image

20 ബോഗികള്‍, 1452 ആളുകള്‍; കേന്ദ്രത്തിനെതിരായ സമരത്തിന് ഡല്‍ഹിയില്‍ പോകാന്‍ ട്രെയിന്‍ വാടകയ്‌ക്കെടുത്ത് സി.പി.ഐ

Kerala
  •  9 days ago
No Image

സുപ്രഭാതം പ്രചരണ കാംപയിൻ: സഊദിയിൽ തുടക്കമായി

Saudi-arabia
  •  9 days ago
No Image

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയുടെ ശിക്ഷാവിധി നാളത്തേക്ക് മാറ്റി

Kerala
  •  9 days ago