ഉത്തേജക മരുന്ന് ഉപയോഗം; ഡല്‍ഹി താരം കുരുക്കില്‍
ന്യൂഡല്‍ഹി: ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഡല്‍ഹി ഡൈനാമോസ് താരം കുരുക്കില്‍. ഡല്‍ഹിയുടെ പ്രതിരോധ താരം റാണ ഗരാമിയാണ് പരിശോധനയില്‍ പിടിക്കപ്പെട്ടത്. ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ ആന്റി ഡോപ്പിങ് റൂള്‍സിന്റെ ലംഘനമാണ് താരം നടത്തിയിരിക്കുന്നത്.
പരിശോധനയില്‍ താരം നിരോധിച്ച മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ചുരുങ്ങിയത് നാലു വര്‍ഷം വരെ ഗരാമിക്കു വിലക്ക് വരാന്‍ സാധ്യതയുണ്ടെ@ന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രെഡ്‌നിസോണിന്റെ അംശമാണ് താരത്തിന്റെ ശരീരത്തില്‍ ക@െണ്ടത്തിയിട്ടുള്ളത്.
ജനുവരി 31ന് നടത്തിയ ഉത്തേജക മരുന്ന് പരിശോധനയുടെ ഫലമാണ് പുറത്തുവന്നിരിക്കുന്നത്. മനഃപൂര്‍വമാണ് ഗരാമി നിരോധിക്കപ്പെട്ട മരുന്ന് ഉപയോഗിച്ചതെന്നു തെളിയുകയാണെങ്കില്‍ നാലു വര്‍ഷം ഫുട്‌ബോളുമായി ബന്ധപ്പെട്ട എല്ലാ കാര്യത്തില്‍ നിന്നും താരത്തിന് വിട്ടുനില്‍ക്കേണ്ട@ിവരും. എന്നാല്‍ അറിയാതെയാണ് താരത്തിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു തെറ്റ് സംഭവിച്ചതെങ്കില്‍ ര@ണ്ടു വര്‍ഷത്തെ വിലക്കും നേരിടേണ്ടി വരും. ശ്വാസകോശ പ്രശ്‌നങ്ങള്‍, അലര്‍ജികള്‍, അര്‍ബുദം, കണ്ണിന്റെ അസുഖങ്ങള്‍ എന്നിവയ്ക്കാണ് നാഡയുടെ നിയമാവലി അനുസരിച്ചു നിരോധിക്കപ്പെട്ട മരുന്നായ പ്രെഡ്‌നിസോണ്‍ ഉപയോഗിക്കാറുള്ളത്. ചില സമയങ്ങള്‍ കൂടുതല്‍ ഊര്‍ജം ലഭിക്കാനും പ്രകടനം മെച്ചപ്പെടുത്താനും അത്‌ലറ്റുകള്‍ പ്രെഡ്‌നിസോണ്‍ ഉപയോഗിക്കാറുണ്ടണ്ട്. വിലക്ക് ലഭിക്കുകയാണെങ്കില്‍ അടുത്ത സീസണില്‍ ഡല്‍ഹിയുടെ പ്രതിരോധത്തിലേക്ക് പുതിയ താരത്തെ എത്തിക്കേണ്ടി വരും. ഐ ലീഗ് ക്ലബായ മോഹന്‍ ബഗാനില്‍ നിന്നാണ് താരം ഡല്‍ഹി ഡൈനാമോസിലെത്തിയത്. 28 കാരനായ വെസ്റ്റ് ബംഗാള്‍ സ്വദേശിയായ താരം മുഹമ്മദന്‍സിന് വേണ്ടിയും ബൂട്ട് കെട്ടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."