അണക്കെട്ടുകള്‍ തുറന്നതല്ല ദുരന്തത്തിന് കാരണമായതെന്ന് കേന്ദ്ര ജല കമ്മിഷന്
ന്യൂഡല്‍ഹി: അണക്കെട്ടുകള്‍ അപ്രതീക്ഷിതമായി തുറന്നതാണ് കേരളത്തിലെ പ്രളയദുരന്തത്തിനു കാരണമെന്ന ആരോപണം തള്ളി കേന്ദ്ര ജലകമ്മിഷന്. അണക്കെട്ടുകള്‍ തുറന്നുവിട്ടതുകൊണ്ടല്ല അപ്രതീക്ഷിതമായി പെയ്ത അതിശക്തമായ മഴയാണ് കേരളത്തിലെ പ്രളയദുരന്തത്തിനു കാരണമെന്നാണ് കേന്ദ്രജല കമ്മിഷന് വ്യക്തമാക്കുന്നത്.
അണക്കെട്ടുകളില്‍ വളരെ വേഗത്തില്‍ വെള്ളം നിറഞ്ഞതോടെ ഡാമുകള്‍ തുറന്നുവിടുകയല്ലാതെ മറ്റു വഴികളില്ലാതായി. കേരളം നേരിട്ട പ്രളയം നിയന്ത്രിക്കാവുന്നതിന് അപ്പുറമായിരുന്നുവെന്നും കേന്ദ്രജല കമ്മിഷന് പറയുന്നു. പ്രളയത്തെക്കുറിച്ചുള്ള അന്തിമ പഠന റിപ്പോര്‍ട്ട് കമ്മിഷന് ഉടന്‍ കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിക്കും.
അപ്രതീക്ഷിതവും അതിശക്തവുമായ മഴ തുടര്‍ച്ചയായി ലഭിച്ചതാണു വെള്ളപ്പൊക്കത്തിന് ഇടയാക്കിയത്. കേരളത്തിന്റെ ഭൂപ്രകൃതിയും ദുരന്തത്തിന്റെ നിര്‍ണായക ഘടകമായി. വികലമായ വികസപ്രവര്‍ത്തനങ്ങള്‍, കൈയ്യേറ്റങ്ങള്‍ എന്നിവ സ്ഥിതി രൂക്ഷമാക്കുകയും ചെയ്തു. അണക്കെട്ടുകള്‍ നേരത്തെ തുറന്നുവിട്ടിരുന്നെങ്കിലും കാര്യമായ മാറ്റങ്ങളുണ്ടാകാന്‍ ഇടയില്ലായിരുന്നു. ജലനിരപ്പ് ഉയര്‍ന്നത് വളരെ പെട്ടെന്നായിരുന്നുവെന്നും ജല കമ്മിഷന് പ്രളയ മുന്നറിയിപ്പു വിഭാഗം മേധാവി ശരദ് ചന്ദ്ര പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."