തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ വീണ്ടും കുടിവെള്ളം നിഷേധിക്കുന്നതായി പരാതി
കൂറ്റനാട്: ചാഞ്ചേരിപ്പറമ്പ് കോളനിയിലേക്ക് കുടിവെള്ളം നല്‍കാതെ പ്രതികാര നടപടി സ്വികരിക്കുന്നതായി പരാതി. പരുതുര്‍ പഞ്ചായത്തിലെ പത്താം വാര്‍ഡിലെ ചാഞ്ചേരിപ്പറമ്പ് എസ്.സി കോളനിയിലെ 22 കുടുംബങ്ങള്‍ക്കാണ് കുടിവെള്ളം നിഷേധിക്കുന്നതായി പരാതിയുള്ളത്. എസ്.സി ഫണ്ടുപയോഗിച്ച് തുടങ്ങിയ കുടിവെള്ള വിതരണ പദ്ധതി വാര്‍ഡ് മെംബറുടെ നിര്‍ദേശപ്രകാരം ജനറല്‍ വിഭാഗത്തില്പ്പെട്ടയളാണ് പമ്പ് ചെയ്യുന്നതെന്നും ഇത് നിയമ വിരുദ്ധമാണെന്നും കോളനി നിവാസികള്‍ പറയുന്നു.
ചാഞ്ചേരിപ്പറമ്പ് കോളനിയിലേക്ക് രണ്ടര വര്‍ഷത്തിനു ശേഷം ലോകസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് പഞ്ചായത്ത് അതികൃതരുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ കുടിവെള്ളമെത്തിയിരുന്നതായി സുപ്രഭാതം വാര്‍ത്ത നല്‍കിയിരുന്നു. അതാണ് വീണ്ടും തെരഞ്ഞടുപ്പിന് ശേഷം മുടങ്ങിയത്. ചാഞ്ചേരിപ്പറമ്പ് എസ്.സി കോളനി വികസന സമിതി ഉണര്‍ന്നു പ്രവര്‍ത്തിച്ചതു കാരണമാണ്ചാഞ്ചേരിപ്പറമ്പ് കോളനിയിലേക്ക് രണ്ടര വര്‍ഷത്തിനു ശേഷം കുടിവെള്ളമെത്തിയത്.
കുടിവെള്ളം പുനഃസ്ഥാപിച്ചില്ലങ്കില് സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് കോളനി നിവാസികള്‍ പറയുന്നു. മുടപ്പക്കാട് മൂന്ന് തെങ്ങ് പ്രദേശത്തെ ജില്ലാ പഞ്ചായത്ത്മേജര് കുടിവെള്ള വിതരണ പദ്ധതിയില്‍നിന്നാണ് കുടിവെള്ളം എത്തിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."