HOME
DETAILS
MAL
യാത്രക്കാരെ ആക്രമിച്ച കേസ്: സുരേഷ് കല്ലടയ്ക്ക് ക്ലീന്‍ ചിറ്റില്ല
backup
April 28 2019 | 06:04 AM
കൊച്ചി: യാത്രക്കാരെ ബസ്സില്‍ വച്ച് ആക്രമിച്ച സംഭവത്തില്‍ സുരേഷ് കല്ലടയ്ക്ക് ക്ലീന്‍ചിറ്റില്ല. സംഭവത്തില്‍ സുരേഷ് കല്ലടയുടെ പങ്ക് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം വേണം. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ടെന്ന് പോലിസ് പറഞ്ഞു. പിടിയിലായ പ്രതികളെ വീണ്ടും ചോദ്യം ചെയ്യുമെന്നും തൃക്കാക്കര എസിപി പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങളില്‍ കാണുന്നവരെയെല്ലാം അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും തെളിവെടുപ്പ് നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേസില്‍ ഉള്‍പ്പെട്ട ഏഴു പേരെ സ്ഥലത്തെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ഏഴു പ്രതികളില്‍ അഞ്ചു പേരെയാണ് തെളിവെടുപ്പിന് എത്തിച്ചത്. ബാക്കി രണ്ടു പേരും ഡ്രൈവര്‍മാരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."