പെരുന്നാള്‍ പാരിതോഷികം ദുരിതാശ്വാസത്തിലേക്ക് നല്കി മദ്രസാ വിദ്യാര്‍ഥികള്‍
തൊടുപുഴ: പെരുന്നാള്‍ ദിനത്തില്‍ പാരിതോഷികമായി ലഭിച്ച മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് കുമ്പംകല്ല് ഹിദായത്തുല്‍ ഇസ്ലാം മദ്രസാ വിദ്യാര്‍ഥികള്‍. അതിനു പുറമേ നാട്ടുകാരില്‍ നിന്നും വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും സംഭാവന സമാഹരിക്കാനും വിദ്യാര്‍ഥികളും മദ്രസാ അധ്യാപകരും രംഗത്തിറങ്ങി.
അണ്ണാറക്കണ്ണനും തന്നാലായത്,ഞങ്ങളും ദുരിതബാധിതര്‍ക്കൊപ്പം,കൈ കുഴഞ്ഞവര്ക്ക് ആശ്വാസം, കൈ താങ്ങുന്നവര്‍ക്ക് അനുഗ്രഹം എന്നിങ്ങനെ എഴുതിച്ചേര്‍ത്ത പ്ലക്കാര്‍ഡുകളുമായാണ് വിദ്യാഥികളും അധ്യാപകരും കുമ്പംകല്ലിലെ വിവിധ സ്ഥാപനങ്ങള്‍ കയറിയിറങ്ങി നിധിയിലേക്ക് സംഭാവന സമാഹരിച്ചത്. നിധി സമാഹരണത്തിന്റെ ഉദ്ഘാടനം മുന്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ എം.എ കരീം നിര്‍വഹിച്ചു.
മദ്രസാ അധ്യാപകരായ എംഎസ്എം ഹനീഫ മൗലവി, എല്‍ ഐ എം അഷ്റഫ് ബദ്രി, മുജീബ് റഹ്മാന് നജ്മി, എം ബി മുജീബ് മൗലവി, മുഹമ്മദ് ഇശാന് മൗലവി, തഖ്വാ മസ്ജിദ് വൈസ് പ്രസിഡണ്ട് വി എ ജിന്ന, അഷ്റഫ് ആയപ്പുരയ്ക്കല്, റസാഖ് പുതിയകുന്നേല്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."