കര്‍മ നിരതമായി കണ്‍ട്രോള്‍ റൂം
ആലപ്പുഴ: പുനരിധിവാസത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയത് മുതല്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടറുടെ ഓഫിസില്‍ മുഴുവന്‍ സമയ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നു. ശുചീകരണത്തിന്റെ കോര്‍ഡിനേഷന്‍ നിര്‍വഹിച്ചത് ഇവിടെനിന്നാണ്. മറ്റെല്ലാ വകുപ്പുകളും ശുചീകരണ ദൗത്യത്തിന് തങ്ങളുടേതായ പിന്തുണ നല്‍കി. എല്ലാ പഞ്ചായത്ത് സെക്രട്ടറിമാരും തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികളും പ്രവര്‍ത്തനിരതരായി. റവന്യൂ വകുപ്പ് ഇവര്‍ക്ക് വേണ്ട എല്ലാ പിന്തുണയും നല്‍കി. ശുദ്ധജല വിതരണവും ഉറപ്പാക്കുന്നതിന്റെ ചുമതല പഞ്ചായത്തിനാണ് നല്‍കിയത്.
വളണ്ടിയര്‍മാരുടെ താമസ സൗകര്യവും ഭക്ഷണവും പഞ്ചായത്താണ് നോക്കിയത്. ശുദ്ധജല വിതരണം ഉറപ്പാക്കുന്നതിന് പുതിയ കിയോസ്‌കുകള്‍ സ്ഥാപിക്കുന്നതിന് പഞ്ചായത്തുകള്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. വാളണ്ടിയേഴ്‌സിന് താമസ സൗകര്യം, ഭക്ഷണം, യാത്രാസൗകര്യം എന്നിവ ഉറപ്പാക്കാനും പഞ്ചായത്തുകള്‍ക്ക് കഴിഞ്ഞു. റവന്യൂ ഉദ്യോഗസ്ഥര്‍ക്കൊപ്പം പഞ്ചായത്ത് സെക്രട്ടറിമാര്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചതോടെയാണ് ശുചീകരണ ദൗത്യം പൂര്‍ണതയിലേക്ക് എത്തിതയത്. പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടര്‍ കെ.ആര്‍ പ്രഭ, ലൈഫ് മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഉദയസിംഹന്‍, എ.ഡി.പി പ്രശാന്ത് ബാബു, ഓഡിറ്റ് സൂപ്പര്‍വൈസര്‍ കെ.എന്‍ വിമല്‍കുമാര്‍ എന്നിവരെല്ലാം ചേര്‍ന്നാണ് കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനം നിയന്ത്രിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."