ഐ.എസ് ബന്ധം: പാലക്കാട് സ്വദേശി അറസ്റ്റില്‍
കൊച്ചി: ശ്രീലങ്കന്‍ സ്‌ഫോടനത്തിന്റെ സൂത്രധാരന്‍ സഫ്രാന്‍ ഹാഷിമുമായി ബന്ധമുണ്ടെന്ന് സംശയിച്ച് പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിന്റെ അറസ്റ്റ് എന്‍.ഐ രേഖപ്പെടുത്തി. കേരളത്തില്‍ ചാവേര്‍ ആക്രമണത്തിന് ഇയാള്‍ പദ്ധതിയിട്ടിരുന്നതായി എന്‍.ഐ.എ വൃത്തങ്ങള്‍ പറഞ്ഞു. ശ്രീലങ്കയിലെ സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരന്‍ സഫ്രാന്‍ ഹാഷിമിന്റെ അനുയായിയിരുന്നു ഇയാളെന്നും എന്‍.ഐ.എ വൃത്തങ്ങള്‍ പറയുന്നു. അതേ സമയം ഇയാള്‍ക്ക് ശ്രീലങ്കന്‍ ഭീകരാക്രമണവുമായി നേരിട്ട് ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചിട്ടില്ല.
ഞായറാഴ്ച എന്‍.ഐ.എ സംഘം കാസര്‍കോട് മധൂര്‍ കാളിയങ്കാട് സ്വദേശി അബൂബക്കര്‍ സിദ്ദീഖ്, നായന്മാര്‍മൂലയിലെ അഹമ്മദ് അറഫാത്ത്, പാലക്കാട് മുതലമട ചുളിയാര്‍മേട് ചപ്പക്കാട് സ്വദേശി റിയാസ് അബൂബക്കര്‍ എന്നിവരുടെ വീടുകളില്‍ റെയ്ഡും നടത്തിയിരുന്നു. മൊബൈല്‍ ഫോണ്‍, സിം കാര്‍ഡുകള്‍, പെന്‍ഡ്രൈവ്, അറബിയിലും മലയാളത്തിലുമുള്ള പ്രഭാഷണങ്ങളടങ്ങിയ ഡി.വി.ഡികള്‍ എന്നിവ പിടിച്ചെടുത്തിരുന്നു. റിയാസിനെ കഴിഞ്ഞദിവസം എന്‍.ഐ.എ കസ്റ്റഡിയിലെടുത്തിരുന്നു. കാസര്‍കോട് സ്വദേശികളായ അബൂബക്കര്‍ സിദ്ദീഖ്, അഹമ്മദ് അറഫാത്ത് എന്നിവരോട് ഇന്നലെ കൊച്ചി എന്‍.ഐ.എ ഓഫിസില്‍ ചോദ്യംചെയ്യലിന് ഹാജരാകാനും അവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."