റബറിന് ന്യായവില ലഭിക്കാന്‍ നടപടി സ്വീകരിക്കണം: കിസാന്‍സഭ
തൊടുപുഴ: റബറിന് ന്യായവില ലഭിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണമെന്നും റബര്‍ വിലയുടെ അടിസ്ഥാനത്തില്‍ ടയറും ചെരുപ്പും അടക്കമുള്ള ഉല്‍പ്പന്നങ്ങളുടെ വിലകുറച്ച് ഉപഭോക്താക്കള്‍ക്കു നല്‍കണമെന്നും അഖിലേന്ത്യ കിസാന്‍ സഭ തൊടുപുഴ താലൂക്ക് സമ്മേളനം പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
കാഞ്ഞാറില്‍ നടന്ന സമ്മേളനം കിസാന്‍ സഭ സംസ്ഥാന സെക്രട്ടറി മാത്യു വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. സുനില്‍ സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. പി.പി ജോയി, കെ.ആര്‍ ഷാജി, സജി പൗലോസ്, ബാബു കളപ്പുര, തോമസ് കുന്നേമുറി, ജോഷി തയ്യില്‍, ജോസഫ് വടക്കേക്കര തുടങ്ങിയവര്‍ സംസാരിച്ചു. താലൂക്കു സെക്രട്ടറി ജി സുകുമാരന്‍ നായര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.കടക്കെണിയിലായ കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളണമെന്നും റീ സര്‍വേയിലെ നടപടികള്‍ പൂര്‍ത്തീകരിക്കണമെന്നും കര്‍ഷക ബജറ്റ് പാര്‍ലമെന്റിലും നിയമസഭകളിലും അവതരിപ്പിച്ച് പാസാക്കി കാര്‍ഷിക മേഖലക്ക് ഉത്തേജനം നല്‍കണമെന്നും തരിശു നിലങ്ങള്‍ കൃഷിക്ക് ഉപയോഗിക്കണമെന്നും ആവശ്യപ്പെടുന്ന പ്രമേയങ്ങള്‍ യോഗം പാസാക്കി.
ഭാരവാഹികളായി സുനില്‍ സെബാസ്റ്റ്യന്‍ (പ്രസിഡന്റ് ), ജി സുകുമാരന്‍ നായര്‍ (സെക്രട്ടറി), ബാബു കളപ്പുര (വൈസ് പ്രസിഡന്റ്),സജി പൗലോസ് (ജോ സെക്രട്ടറി), തോമസ് കുന്നേമുറി (ഖജാന്‍ജി) എന്നിവരേയും 17 അംഗ താലൂക്ക് കമ്മിറ്റിയും തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."