അരയന്നങ്ങള്‍ക്കൊപ്പം കളിച്ചോളൂ 'ഡക്ക് 'സ്കോര്‍ ആവാതിരുന്നാല്‍ മതി - മോദിയെ പരിഹസിച്ച് കപില്‍ സിബല്‍
ന്യൂഡല്‍ഹി: കേന്ദ്രത്തിനും പ്രധാനമന്ത്രിക്കുമെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ കപില്‍ സിബല്‍ വീണ്ടും. ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കവും ദിനംപ്രതി ഉയരുന്ന കൊവിഡ് കണക്കുകളും സാമ്പത്തിക തകര്‍ച്ചയും വിദ്യാര്‍ത്ഥികളുടെ ആത്മഹത്യയും ഉള്‍പ്പെടെ രാജ്യം നിലവില്‍ നേരിടുന്ന വെല്ലുവിളികള്‍ ഓരോന്നും അക്കമിട്ട് നിരത്തിയാണ് കപില്‍ സിബല്‍ രംഗത്തെത്തിയത്. ട്വിറ്റര്‍ വഴിയാണ് സിബലിന്റെ ആക്രമണം.
ഒരു നിയന്ത്രണവുമില്ല
1. നിയന്ത്രണരേഖയില്‍ തുടരുന്ന സംഘര്‍ഷങ്ങള്‍
2. ആശങ്കാജനകമാവുന്ന കൊവിഡ് കേസുകള്‍
3. സാമ്പത്തിക മേഖലയില്‍ തുടരുന്ന തകര്‍ച്ച
4. വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്യുന്നു
5. രാഷ്ട്രീയ യജമാന്മാരെ സേവിക്കുന്ന മുഖ്യധാരാ മാധ്യമങ്ങള്‍
അരയന്നങ്ങള്‍ക്കൊപ്പം കളിച്ചോളൂ എന്നാല്‍ വട്ടപൂജ്യമായിപ്പോകരുത് (Play with the ducks But Don't score a DUCK) - സിബല്‍ ട്വീറ്റ് ചെയ്തു.
ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ തിങ്കളാഴ്ച രാത്രിയും ഇരു സൈന്യങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടായതായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
ലോകരാജ്യങ്ങളില്‍ ദിവസേന ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറിയിട്ടുണ്ട്. ഇന്നലെ ബ്രസീലിനെ മറികടന്നാണ് കൊവിഡ് പട്ടികയില്‍ ഇന്ത്യ രണ്ടാമത് എത്തിയത്. ചരിത്രത്തിലെ തന്നെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ജി.ഡി.പി എത്തിയതും സാമ്പത്തിക തകര്‍ച്ചയുമെല്ലാം കേന്ദ്രസര്‍ക്കാര്‍ നയങ്ങളുടെ പരാജയമായാണ് വിലയിരുത്തപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."