കാലിക്കറ്റ് ടൈല്‍ കമ്പനി തുറക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല
ഫറോക്ക്: തൊഴിലാളി മാനേജ്മെന്റ് തര്‍ക്കത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയ ചെറുവണ്ണൂരിലെ കാലിക്കറ്റ് ടൈല്‍ കമ്പനി തുറക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല. കോഴിക്കോട് റീജ്യനല്‍ ജോയിന്റ് ലേബര്‍ കമ്മിഷണറുടെ സാന്നിധ്യത്തില്‍ ഇന്നലെ നടന്ന ചര്‍ച്ചയില്‍ മാനേജ്മെന്റും തൊഴിലാളി സംഘടനാ പ്രതിനിധികളും കമ്പനി തുറന്നുപ്രവര്‍ത്തിപ്പിക്കുന്ന വിഷയത്തില്‍ സമവായത്തിലെത്തിയെങ്കിലും അന്തിമ തീരുമാനത്തിനായി ചര്‍ച്ച അടുത്ത മാസത്തിലേക്കു മാറ്റി.
കമ്പനിയിലെ വര്‍ക്ക്ലോഡ് വിഷയമാണ് മാനേജ്മെന്റ് പ്രതിനിധികള്‍ ആദ്യം മുതല്‍ ഉയര്‍ത്തിക്കാട്ടിയിരുന്നത്. ഇക്കാര്യത്തില്‍ തൊഴിലാളികളുടെ ഭാഗത്തുനിന്ന് അനുകൂല നിലപാടുണ്ടായാല്‍ മൂന്നുമാസമായി തുടരുന്ന തര്‍ക്കത്തിനു വിരാമമാകും. ഇന്നലെ നടന്ന ചര്‍ച്ചയില്‍ ആര്.ജെ.എല്‍.സി. കെ.എം സുനില്‍കുമാര്‍, ഡി.സി.ഒ വിപിന്‍, സംഘടനാ പ്രതിനിധികളായ പി. സുബ്രഹ്മണ്യന് നായര്‍, പി. പ്രവീണ്‍കുമാര്‍, ഒ. ഭക്തവത്സലന്, മണാല്‍ വാസുദേവന്‍, നാരങ്ങയില്‍ ശശിധരന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."