കുട്ടനാട്ടിലെ ആരോഗ്യപ്രശ്‌നം: ആശുപത്രികളില്‍ താല്‍ക്കാലിക ഒ.പി സംവിധാനം സജ്ജമാക്കും
ആലപ്പുഴ: പ്രളയത്തില്‍ മുങ്ങിതാഴ്ന്ന കുട്ടനാട് ഇപ്പോള്‍ അഭിമുഖീകരിക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് തടയിടാന്‍ പ്രതിരോധ നടപടി ഊര്‍ജിതമാക്കി ആരോഗ്യവകുപ്പ്. ആളുകള്‍ വീടുകളിലേക്ക് മടങ്ങുന്നതിനാല്‍ ജില്ലയിലെ തിരഞ്ഞെടുത്ത 30 ഗ്രാമപഞ്ചായത്തുകളില്‍ ഒരു മാസത്തെ താല്‍ക്കാലിക ഒ.പി സംവിധാനത്തോടുകൂടിയ ആശുപത്രികള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഇന്‍ചാര്‍ജ് ഡോ. സി. മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മേഖലയിലെ താലൂക്ക് ആശുപത്രികള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകാത്തതിനാലാണ് ഈ താല്‍ക്കാലിക സംവിധാനം ഏര്‍പ്പെടുത്തിരിക്കുന്നത്. പ്രധാന ഗ്രാമപഞ്ചായത്തുകളായ അമ്പലപ്പുഴ സൗത്ത്, നോര്‍ത്ത്, ചമ്പക്കുളം, ചേന്നം പള്ളിപ്പുറം, ചെറിയനാട്, ചെറുതന, കൈനകരി, കരുവാറ്റ, കാവാലം, മണ്ണഞ്ചേരി, മാരാരിക്കുളം, മുഹമ്മ, മുട്ടാര്‍, നെടുമുടി, നീലംപേരൂര്‍, പള്ളിപ്പാട്, പാണ്ടനാട്, പുളിങ്കുന്ന്, പുലിയൂര്‍, പുന്നപ്ര നോര്‍ത്ത്- സൗത്ത്, പുറക്കാട്, രാമങ്കരി തകഴി, തലവടി, തണ്ണീര്‍മുക്കം, തിരുവന്‍വണ്ടൂര്‍, തൃക്കുന്നപ്പുഴ, മുളക്കുഴ, വീയപുരം, വെളിയനാട്, വെണ്‍മണി എന്നിവിടങ്ങളിലാണ് ഈ സൗകര്യം ഒരുക്കിരിക്കുന്നത്.
നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ഫോഴ്‌സിന്റെ ആശുപത്രി സേവനം ഉടന്‍ കുട്ടനാട്ടിലേക്ക് മാറ്റും. സൈനിക ആശുപത്രിയുടെ സേവനവും കുട്ടനാട്ട് വികസന സമിതി ഓഫിസില്‍ ലഭ്യമാക്കും. ജില്ലയില്‍ ആകെ 62,672 പോരാണ് ഇപ്പോഴും ക്യംപുകളില്‍ തുടരുന്നത്. ഇവിടങ്ങളില്‍ 149 വയറിളക്ക രോഗങ്ങള്‍, 16 ചിക്കന്‍പോക്‌സ്, ആറ് എലിപ്പനി തുടങ്ങിയ രോഗങ്ങള്‍ കണ്ടെത്തിയിരുന്നു. ഇവ ഇപ്പോള്‍ നിയന്ത്രണ വിധേയമാണ്. വാര്‍ത്താസമ്മേളനത്തില്‍ മാസ് മീഡിയ ഓഫിസര്‍ പി.എസ് സുജ, ഡെപ്യൂട്ടി ഡി.എം.ഒമാരായ ജമുന വര്‍ഗീസ്, സുജ എബ്രഹാം എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."