HOME
DETAILS
MAL
നിയന്ത്രണം വിട്ട ലോറിയിടിച്ച് വൈദ്യുതിത്തൂണുകള്‍ മുറിഞ്ഞു
backup
July 21 2016 | 23:07 PM
പരപ്പനങ്ങാടി: കോഴിക്കോട്-പരപ്പനങ്ങാടി റോഡില്‍ ലോറി നിയന്ത്രണം വിട്ടു വൈദ്യുതിത്തൂണുകളില്‍ ഇടിച്ചതിനെത്തുടര്‍ന്ന് രണ്ടു തൂണുകള്‍ മുറിഞ്ഞു. ഇന്നലെ പുലര്‍ച്ചെ ചെട്ടിപ്പടി അങ്ങാടിക്ക് തെക്ക് ഭാഗത്താണ് അപകടം.
ഇതേത്തുടര്‍ന്ന് പരിസരങ്ങളില്‍ പന്ത്രണ്ട് മണിക്കൂറോളം വൈദ്യുതി വിതരണം തടസ്സപ്പെട്ടു. റോഡരികിലെ തോട്ടിലേക്കാണ് പോസ്റ്റ് മുറിഞ്ഞു വീണത്. ഈസമയം ട്രാന്‍സ്ഫോര്‍മറിലെ ഫ്യൂസ് പോയതിനാലാണ് ദുരന്തം ഒഴിവായത്. കെ.എസ്.ഇ.ബി ജീവനക്കാര്‍ എത്തി പോസ്റ്റുകള്‍ മാറ്റി സ്ഥാപിച്ചാണ് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചത്. വൈദ്യുതി തൂണുകള്‍ ഇടിച്ചു തകര്‍ത്ത ലോറിയുടെ മുന്‍ഭാഗം തകര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."