HOME
DETAILS
MAL
തിരുവനന്തപുരം- എറണാകുളം: കെ.എസ്.ആര്‍.ടി.സി നോണ്‍ സ്റ്റോപ്പ് സര്‍വിസ് തുടങ്ങുന്നു
backup
September 09 2020 | 19:09 PM
തിരുവനന്തപുരം: കൊവിഡ് കാലത്ത് ട്രെയിന്‍ സര്‍വിസുകള്‍ കുറഞ്ഞ സാഹചര്യത്തില്‍ കൂടുതല്‍ സര്‍വിസുകളുമായി കെ.എസ്.ആര്‍.ടി.സി.
ഇതിന്റെ ഭാഗമായി തിരുവനന്തപുരം- എറണാകുളം റൂട്ടില്‍ നോണ്‍ സ്റ്റോപ്പ് എ.സി. മള്‍ട്ടി ആക്‌സില്‍ സര്‍വിസ് ആരംഭിക്കുന്നു. പുലര്‍ച്ചെ 5.30 ന് തിരുനന്തപുരത്തുനിന്ന് തിരിച്ച് 9:30 ന് എറണാകുളത്ത് എത്തുകയും വൈകിട്ട് ആറു മണിക്ക് എറണാകുളത്തുനിന്ന് തിരിച്ച് പത്തുമണിക്ക് മണിക്ക് തിരുവനന്തപുരത്ത് തിരിച്ചെത്തുകയും ചെയ്യുന്ന വിധത്തിലാണ് സര്‍വിസ് ക്രമീകരിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."