വെനസ്വലയില്‍ സൈനികര്‍ തമ്മില്‍ വെടിവയ്പ്
കരാക്കസ്: വെനസ്വലയില്‍ പ്രതിപക്ഷ നേതാവ് യുവാന്‍ ഗ്വയ്ഡോയുടെ നേതൃത്വത്തില്‍ നടന്ന റാലിക്കിടെ വെടിവയ്പ്.
പ്രസിഡന്റ് നിക്കോളാസ് മദൂറോയെ അനുകൂലിക്കുന്നസൈനികരും ഗ്വയ്ഡോയുടെ കൂടെ നില്ക്കുന്ന പട്ടാളക്കാരും തമ്മിലായിരുന്നു വെടിവയ്പെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
മദൂറോയെ പുറത്താക്കാന്‍ സൈന്യം തന്നോടൊപ്പം ചേര്‍ന്നതായി പ്രഖ്യാപിച്ചതിനു ശേഷമാണ് തലസ്ഥാനത്തെ വിമാനത്താവളത്തിനു പുറത്ത് ഗ്വയ്ഡോ റാലി നടത്തിയത്. അതേസമയം, സൈന്യം പൂര്‍ണമായും തന്റെ നിയന്ത്രണത്തില്‍ തന്നെയാണെന്ന് പ്രസിഡന്റ് വ്യക്തമാക്കി. അതിനിടെ മദൂറോയെ പുറത്താക്കാനുള്ള പ്രക്ഷോഭത്തിന്റെ അവസാന ഘട്ടത്തിലാണ് താനെന്ന് ഗ്വയ്ഡോ പ്രസ്താവിച്ചു.
കഴിഞ്ഞവര്‍ഷം മദൂറോ വീണ്ടും പ്രസിഡന്റായ തെരഞ്ഞെടുപ്പ് വലിയൊരു വിഭാഗം ജനങ്ങള്‍ ബഹിഷ്കരിച്ചിരുന്നു. നിരവധി വിദേശരാജ്യങ്ങള്‍ ജയം അംഗീകരിച്ചിട്ടുമില്ല. കഴിഞ്ഞ ജനുവരി 23ന് പ്രതിപക്ഷ നേതാവായ യുവാന്‍ ഗ്വയ്ഡോ സ്വയം ഇടക്കാല പ്രസിഡന്റായി പ്രഖ്യാപിച്ചിരുന്നു.
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അദ്ദേഹത്തെ പ്രസിഡന്റായി അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ പ്രസിഡന്റ് മദൂറോ അട്ടിമറിശ്രമം ആരോപിച്ച് ഗ്വയ്ഡോയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."