കൊവിഡ്: സംസ്ഥാനത്ത് നാലുമരണം കൂടി
സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് നാലുപേര്‍ കൂടി മരിച്ചു. തിരുവനന്തപുരം-1, കോഴിക്കോട്-1 ,കണ്ണൂര്‍-1 ,കാസര്‍കോട്-1 എന്നിങ്ങനെയാണ് മരണം.
വിളപ്പില്‍ശാല കരുവിലാഞ്ചി കാരോട് കോണത്തുവീട്ടില്‍ നാരായണ പിള്ള (89)യാണ് തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു മരണം. ഭാര്യ: പരേതയായ രമാദേവി. മക്കള്‍: സുരേന്ദ്രന്‍ നായര്‍, പരേതനായ ശശിധരന്‍ നായര്‍, ലത കുമാരി, വിജയകുമാര്‍. മരുമക്കള്‍: ഉഷ കുമാരി, ഗീത കുമാരി, മധുസൂദനന്‍ നായര്‍, ബീന.
നീലേശ്വരം കരിന്തളം കോയിത്തട്ടയിലെ ചന്ദ്രന്‍ (59) ആണ് കാസര്‍കോട്ട് കൊവിഡ് ബാധിച്ച് മരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖമുണ്ടായിരുന്നു. കൊവിഡ് ബാധിച്ച് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഭാര്യ: നളിനി. മക്കള്‍: ശാന്തിനി, ഉമ. മരുമക്കള്‍: ഗോപാലകൃഷ്ണന്‍ (കക്കാട്ട്), രൂപേഷ് (കാഞ്ഞിരപൊയില്‍). സഹോദരങ്ങള്‍: നാരായണന്‍ (ഓട്ടോഡ്രൈവര്‍), രവീന്ദ്രന്‍ (മുതുകുറ്റി).
ചക്കരക്കല്‍ കുഴിക്കിലായി പാറേത്ത് നാരായണന്‍ (75) ആണ് കണ്ണൂരില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തിന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഭാര്യ: നിര്‍മല. മക്കള്‍: അനീഷ്, അജിന, അജേഷ്. മരുമകന്‍: പ്രസന്നന്‍ (കീഴത്തൂര്‍). സഹോദരങ്ങള്‍: നാണി, ദേവകി, ജാനകി, പരേതരായ കണ്ണന്‍ നായര്‍, ലക്ഷ്മി, കല്യാണി, പാര്‍വതി.
കുന്ദമംഗലം ചെറുകുന്നുമ്മല്‍ മുഹമ്മദ് ഹാജി (65) ആണ് കോഴിക്കോട്ട് കൊവിഡ് ബാധിച്ച് മരിച്ചത്. കുറ്റിക്കാട്ടൂരിലെ മത്സ്യത്തൊഴിലാളിയാണ്. ഭാര്യ: സൈനബ.മക്കള്‍: അബ്ദുല്‍ ലത്തീഫ്, നൂര്‍ജഹാന്‍, അസ്ലമിയ്യ. മരുമക്കള്‍: ഹംസ വെണ്ണക്കോട്, മുഹമ്മദ് കൊടുവള്ളി, ഫസീല കൊടിയത്തൂര്‍.സഹോദരങ്ങള്‍: മൊയ്തീന്‍, കോയ ഹാജി, ആയിശ, സൈനബ, ഖദീജ, പരേതരായ അബ്ദുര്‍ റഹ്മാന്‍, സൈതാലി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."