കണ്ണില്പ്പെടുന്നവരെയെല്ലാം കൊല്ലൂ...
ഹേഗ്: നിങ്ങള്‍ കാണുന്നവരെയെല്ലാം കൊന്നുകളയൂ- 2017ല്‍ മ്യാന്മര് സേനയിലെ കമാന്‍ഡിങ് ഓഫിസര്‍ കീഴിലുള്ള സൈനികര്‍ക്ക് നല്കിയ ഉത്തരവാണിത്. ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതി മുമ്പാകെ ഇത് ഹാജരാക്കിയത് മ്യാന്മറിലെ വിമതവിഭാഗമായ അറാക്കന്‍ സേനയാണ്. അതോടൊപ്പം വംശഹത്യയിലും റോഹിംഗ്യരുടെ വീടുകള്‍ ചുട്ടെരിച്ചതിലും സ്ത്രീകളെ ബലാല്‍സംഗം ചെയ്തതിലും പങ്കെടുത്ത മ്യാന്മര് സേനയിലെ രണ്ടുപേരെ ലോക കോടതിക്കു മുമ്പില്‍ ഹാജരാക്കുകയും ചെയ്തു. ഇരുവരും കുറ്റങ്ങള്‍ സമ്മതിച്ചിട്ടുണ്ട്. ഇതാദ്യമായാണ് മ്യാന്മറില് റോഹിംഗ്യന്‍ മുസ്ലിംകള്‍ക്കെതിരേ 2017ല്‍ നടന്ന വംശഹത്യയിലെ സൈന്യത്തിന്റെ പങ്ക് അവര്‍ തന്നെ തുറന്നു സമ്മതിക്കുന്നത്.
30 റോഹിംഗ്യന്‍ മുസ്ലിംകളെ കൂട്ടക്കൊല ചെയ്യുന്നതിലും സൈനിക താവളത്തിനരികെ അവരെ ഒന്നാകെ കുഴിച്ചുമൂടുന്നതിലും താന്‍ പങ്കെടുത്തെന്ന് മ്യോ വിന് തന് എന്ന മ്യാന്മര് സൈനികന് സമ്മതിച്ചു. 20 ഗ്രാമങ്ങള്‍ തങ്ങള്‍ തുടച്ചുനീക്കിയെന്നും കൂട്ടശ്മശാനത്തില്‍ മൃതദേഹങ്ങള്‍ അടക്കംചെയ്തെന്നും മറ്റൊരു സൈനികനായ സൗ നൈങ് ടന്‍ പറഞ്ഞു. ഇരുവരുടെയും കുറ്റസമ്മതം വിഡിയോയില്‍ അറാക്കന്‍ സേന റെക്കോര്‍ഡ് ചെയ്തിരുന്നു.
നീതി തേടിയുള്ള പോരാട്ടത്തില്‍ മ്യാന്മര് ജനതയ്ക്കും റോഹിംഗ്യന്‍ ജനതയ്ക്കും ഇതൊരു നിര്‍ണായക നിമിഷമാണെന്ന് മനുഷ്യാവകാശ സംഘടനയായ ഫോര്‍ട്ടിഫൈ റൈറ്റ്സ് സി.ഇ.ഒ മാത്യു സ്മിത്ത് പറഞ്ഞു. കോടതി മുമ്പാകെ അക്രമത്തില്‍ പങ്കെടുത്തവര്‍ കുറ്റസമ്മതം നടത്തുന്നത് ഇതാദ്യമായാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."